Latest News

പുലി മുരുകന്റെ പുലീയൂരിലേക്ക് ഒരു യാത്ര

Malayalilife
പുലി മുരുകന്റെ പുലീയൂരിലേക്ക് ഒരു യാത്ര

ഞ്ചാരപ്രിയരായ സിനിമ പ്രേമികള്‍ക്ക് എന്നും മലയാള സിനിമ മുതല്‍ക്കൂട്ടയിരുന്നല്ലോ. മീശപ്പുലിമലയുടെയും ഗവിയുടെയുമൊക്കെ മനംമയക്കും സൗന്ദര്യം സിനിമയിലൂടെ കണ്ട് അതു തേടി പോയവരാണ് നമ്മള്‍.അങ്ങനെ ഒരു സിനിമ മലയാളികള്‍ക്ക് നല്‍കിയ ഒരു സ്ഥലം കേരളത്തില്‍ ഉണ്ട്.നമ്മുടെ ലാലേട്ടന്റെ പുലിമുരുകന്‍ എന്ന സിനിമയിലെ ലൊക്കേഷന്‍. അതെ നമ്മുടെ പൂയംകുട്ടി.പൂയംകുട്ടിയില്‍ നിന്നും കിലോമീറ്ററുകളള്‍ അകലെ പീണ്ടിമേട്  വനത്തിലാണ് പുലിമുരുകന്‍ ചിത്രത്തിന്റെചിത്രീകരണം നടന്നത്
എറണാകുളം ജില്ലയില്‍  കോത്തമംഗലം താലൂക്കില്‍  കുട്ടമ്പുഴ പഞ്ചായത്തിലെ  ഒരു ചെറിയ പട്ടണമാണ് പൂയംകുട്ടി.പെരിയാറിന്റെ  പോഷക നദിക്കരയിലാണ് പൂയംകുട്ടി സ്ഥിതി ചെയ്യുന്നത്.
കെഎസ്ഇബിയുടെ ജലവൈദ്യുത പദ്ധതിക്ക് പൂയംകുട്ടി വനത്തിനുള്ളില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെ ഉള്ള ഒരു വെള്ളച്ചാട്ടത്തില്‍ ജലവൈദ്യുത നിലയം പണിയുന്നതിന് ഒരു  പദ്ധതി1980ല്‍ രൂപകല്‍പ്പന ചെയ്തു. ഇത് 1990 കളില്‍ ഉപേക്ഷിച്ചു. ഇടുക്കി അണക്കെട്ടിന് സമാനമായ 1000 മെഗാവാട്ട് ശേഷി ഉണ്ടാക്കുന്നതിനായാണ് പദ്ധതി ആദ്യം രൂപകല്‍പ്പന ചെയ്തത്,പിന്നീട് 210 മെഗാവാട്ടായി മാറ്റി,  ഇന്ത്യാ ഗവണ്‍മെന്റിന്റെ പാരിസ്ഥിതിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഉപേക്ഷിച്ചു.അങ്ങനെ എന്റെ യാത്ര രാവിലെ തന്നെ തുടങ്ങി നേരെ പൂയംകുട്ടി തന്നെ.മണികണ്ഡംചല്‍ കടന്നു വേണം യാത്ര തുടങ്ങാന്‍.സിനിമയിലെ ആദ്യ  ഭാഗവും തുടങ്ങുന്നത് ഇവിടെ തന്നെ.സിനിമയിലെ ഒരു രംഗം ആണ് പെട്ടന്ന് ഓര്‍മ്മ വന്നത് 'ഇനി എങ്ങോട്ട് ആനയുടെ ശല്യം ഇല്ല പുലി മാത്രം'.പുഴയില്‍ നല്ല ഒഴുക്കില്‍ വെള്ളം പോകുന്നത് കാണാന്‍ പറ്റും .തിരുച്ചു വരുന്ന വഴിക്ക് ഇറങ്ങാം എന്ന് കരുതി.അത് എല്ലാം ഓര്‍ത്ത് എന്റെ യാത്ര തുടര്‍ന്നു.പോകുന്ന വഴിയില്‍ പല സ്ഥലങ്ങളിലും ഇലട്രിക് വേലിക്കെട്ടുകള്‍ ഉണ്ട് അപ്പോ അവിടെ ആന ഇറങ്ങുന്ന സ്ഥലം തന്നെ.റോഡിന്റെ അവസ്ഥ മോശം ആണ് എന്നാലും കുഴപ്പം ഇല്ല പണി നടക്കുന്നു.കുറെ പോയപ്പോള്‍ ഒരു കവല വന്നു അവിടെ നിന്നും വഴി രണ്ടായി പിരിഞ്ഞു എങ്ങോട്ട് പോകും എന്നായി ഞാന്‍. അടുത്ത കടയില്‍ അനോഷിച്ചു.പോകുന്നത് കൊള്ളാം ആന ഇറങ്ങിയിട്ടുണ്ട് സൂക്ഷിച്ചു പോകുന്ന എന്നായി അവര്‍.അവരുടെ വാകും കേട്ട് ഞാന്‍ ഇടത്തോട്ട് ഉള്ള വഴി യാത്ര തുടങ്ങി. ടാര്‍ അല്ല മെറ്റല്‍ ആണ്.പോകും തോറും ഉള്ളില്‍ എവിടെയോ ഒരു ഭയം.എന്നാല്‍ ആനയെ കാണാന്‍ ഉള്ള ആഗ്രഹവും ഉള്ളില്‍ ഉണ്ട് വളരെ പതുകെ ആണ് പോകുന്നത്.വഴിയില്‍ ചെറിയ വീടുകള്‍ ഉണ്ട്.പോകുതോറും വഴി ചെറുതായി തുടങ്ങി.കുറെ കൂടെ പോയപ്പോള്‍ വഴി തീര്‍ന്നു.പിന്നെ മണ്ണ് റോഡ് ആയി കുറെ കൂടെ പോയപ്പോള്‍ ആന ചൂര് ലഭിക്കാന്‍ തുടങ്ങി എന്നിട്ടും കുറച്ചു കൂടെ പോയി.പോകും തോറും വഴി തിരെ വിജനം കൂടാതെ ഞാന്‍ ഒറ്റക്ക് ആണ്.അധികം റിസ്‌ക് എടുക്കാതെ കുറച്ചു കൂടെ പോയിട്ട് ഞാന്‍ വണ്ടി തിരിച്ചു.വരുന്ന വഴിക്ക് പല സ്ഥലങ്ങളിലും നിര്‍ത്തി ഫോട്ടോ എടുത്ത് ആണ് മടക്കം.നേരെത്തെ വഴി ചോദിച്ച കവലയില്‍ എത്തി ഇനി എങ്ങോട്ട് പോകാന്‍ പറ്റും എന്ന് അനോഷിച്ചു.ഇവിടെ ഒരു ആദിവാസി കോളനി ഉണ്ട് പക്ഷേ അങ്ങോട്ട് പോകാന്‍ പറ്റില്ല എന്ന് അവര്‍ പറഞ്ഞു.പിന്നെ നേരെ മണികണ്ഡംചല്‍ ലഷ്യം ആക്കി യാത്ര തുടരുന്നു.സിനിമ കണ്ട നാള്‍  മുതല്‍ ഉള്ള ആഗ്രഹം ആയിരിന്നു അവിടെ നിന്നും ഒരു ഫോട്ടോ. വണ്ടിയുടെയും എന്റെയും ഫോട്ടോ ധാരളം ഫോട്ടോ എടുത്തു.പുഴയില്‍ ഒന്ന് ഇറങ്ങി പെട്ടുന്നു തന്നെ തിരിച്ചു കയറി.പുഴയില്‍ ഇറങ്ങുന്നത് അപകടം ആണ് എന്ന് അവിടെ എഴുതിയിട്ട് ഉണ്ട്.അടുത്തായി എങ്ങോട്ട് എന്നായി ഞാന്‍.അനോഷിച്ചപ്പോള്‍ അടുത്തായി ഒരു കടവ് ഉണ്ട് എന്നും പറ്റിയാല്‍ വണ്ടിയും കൊണ്ട് അക്കരെ പോകാന്‍ പറ്റും എന്ന് അറിഞ്ഞു.പിന്നെ ഒന്നും നോക്കിയില്ല അങ്ങോട്ട് പോയി അവിടെയും നിരാശ ആയിരിന്നു.കാരണം കുറെ നേരം നിന്നിട്ടും ആരും അവിടെ വന്നില്ല ഞാന്‍ മാത്രം ആയിരിന്നു അവിടെ.ജീപ്പ് പോലെ ഉള്ള വാഹനം അക്കരെ കൊണ്ട് പോകാന്‍ ഉള്ള രീതിയില്‍ ഉള്ള വള്ളങ്ങള്‍ അവിടെ ഉണ്ടായിരുന്നു.കായല്‍ കരയില്‍ ഇങ്ങനെ ഇരിക്കാന്‍ എന്താ രസം .കുറെ നേരം അവിടെ ഇരുന്നു.അടുത്തത് എങ്ങോട്ട് എന്നായി പിന്നെ.ഇന്റര്‍നെറ്റില്‍ നോക്കിയപ്പോള്‍ ഭൂതത്താന്‍കെട്ട്ഡാം അടുത്ത് ആണ് എന്നാല്‍ പിന്നെ അങ്ങോട്ട്‌നേ തന്നെ.വണ്ടിയും  എടുത്ത് പോയി.
ഭൂതത്താന്‍കെട്ട്  ഡാമിനെ കുറിച്ച് ധാരാളം കെട്ടുകഥകളും ഐതിഹ്യങ്ങളും ഉണ്ട് അതില്‍ ഒന്നാണ് പണ്ട് ശിവനും പാര്‍വതിനും തമ്മില്‍ ഉണ്ട ഒരു വഴക്കില്‍ ശിവന്‍ കൈലാസം ഉപേക്ഷിച്ച്
തൃക്കാരിയൂര്‍  ക്ഷേത്രത്തില്‍ വന്നു ധ്യാനം തുടങ്ങുകയും ചെയ്തു.ശിവനെ തിരികെ കൈലാസത്തില്‍ കൊണ്ട് വരാന്‍ പാര്‍വതി ദേവി ഭൂതഗണങ്ങളെ ഭൂമിയിലേക്ക് അയച്ചു. തിരികെ എങ്ങനെ എത്തിക്കും എന്നായി പിന്നെ ചിന്ത.ഒടുവില്‍ പെരിയാറിന് കുറുകെ ഒരു ഡാം പണിയാം എന്നായി. പണിയുടെ അവസാന ഘട്ടത്തില്‍ ശിവന്‍  ഒരു കോഴിയുടെ  രൂപത്തില്‍ വന്നു കുകുകയും നേരം പുലര്‍ന്നു എന്ന് കരുതി ഭൂതഗണങ്ങള്‍ പണി അവസാനിപ്പിക്കും ചെയ്യും.'കഥയില്‍ ചോദ്യം ഇല്ല'. അങ്ങനെ ഡാമില്‍ എത്തി ഡാമിന്റെ അക്കരെ പോയി വണ്ടി ഒതുക്കി വച്ച് ഡാം നടന്നു കണ്ടു ഫോട്ടോയും എടുത്തു.അവിടെ അടുത്തായി ഒരു ചെറിയ ട്രെക്കിങ്ങ് ഉണ്ട്.കാടിനുള്ളിടെ ഉള്ള ഒരു ചെറിയ യാത്ര  30 രൂപ ആണ് പ്രേവേശന തുക.അങ്ങനെ നടത്തം തുടങ്ങി കുറച്ചു മുന്നോട്ട് പോയപ്പോള്‍ ഒരു 20-25 ഉള്ള ഗ്രൂപ്പ് ആളുകള്‍ അവരുടെ കൂടെ ഒരു ഗൈഡ്. ചേട്ടന്‍ എല്ലാം പറഞ്ഞു കൊടുക്കുന്നത് കേള്‍ക്കാം. ഞാനും അവരുടെ കൂടെ കുടി.അങ്ങനെ  ചേട്ടന്‍ കാടിനെ കുറിച്ച് പറയുന്നത് കേള്‍ക്കാന്‍ തന്നെ എന്താ ഒരു രസം.ആന വന്നാല്‍ എന്താണ് ചെയ്യണം എന്നും പറഞ്ഞു തന്നു.120 വര്‍ഷത്തിന് മുകളില്‍ പഴക്കം ഉള്ള വലിയ മരങ്ങളും അവിടെ കണ്ടു.കാട് ഒരു വലിയ അത്ഭുതം തന്നെ ആണ്.പിന്നെ അടുത്ത്  ഒരു ഗുഹ ആണ് അഉ കാലഘട്ടത്തില്‍ ഉള്ള ആദിമ മനുഷ്യല്‍ വസിച്ചിരുന്ന  ഗുഹ 5 ളലല േ പൊക്കം ഉള്ള ഒരു വ്യക്തി നിവര്‍ന്നു നില്‍ക്കാന്‍ പാകത്തില്‍ ഉള്ള ഒരു ഗുഹ.അതിലും കയറി കുറെ ഫോട്ടോയും എടുത്തു.കയറാനും ഇറങ്ങും കുറച്ചു പ്രയാസം ആണ്.അടുത്ത് ഭൂതഗണങ്ങള്‍ പണിത ഡാം അങ്ങോട്ട് ആണ്. നല്ല വെയില്‍ ആണ് നദിയുടെ കുറുകെ വലിയ കുറെ കല്ലുകള്‍ കൊണ്ട് പണിത്തതാണ്.അവിടെ വെള്ളം വളരെ കുറവ് ആയിരിന്നു.പുഴയില്‍ ഇറങ്ങി കുറെ നടന്നു ഫോട്ടോയും എടുത്തു തിരിച്ചു നടന്നു ഇങ്ങോട്ട് വന്നപ്പോള്‍ കണ്ട എല്ലാത്തിന്റെയും ഫോട്ടോ എടുത്തു വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്ത് എത്തി.ഇനി എങ്ങോട്ട് എന്നായി പിന്നെ അന്നോഷിച്ചപ്പോള്‍ കേരളത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം അതേ നമ്മുടെ ഇഞ്ചത്തൊട്ടി തൂക്കുപാലം. ഏകദേശം 183 മീറ്റര്‍ നീളവും 1.2 മീറ്റര്‍ (4 അടി) വീതിയും.
സമൃദ്ധമായ സസ്യജന്തുജാലങ്ങളാല്‍ സമ്പന്നമായ ഈ ഗ്രാമം. അങ്ങോട്ട് ആയി യാത്ര.വഴി നല്ലതായത് കൊണ്ട് പെട്ടന്ന് എത്തി തിരക്ക് തിരെ ഇല്ല. ആദ്യം ആയി ആണ് ഇത്രെയും വലിയ ഒരു  തൂക്കുപാലത്തില്‍ ഞാന്‍ കയറുന്നത് ഉള്ളില്‍ എവിടെയോ ഒരു ഭയം.നടന്നു തുടങ്ങിയപ്പോള്‍ കുഴപ്പം ഇല്ല നടന്നു അക്കരെ എത്തി.തിരക്ക് തിരെ ഇല്ലാത്ത ഒരു ഗ്രാമം. പുഴയില്‍ നല്ല ഒഴുക്കില്‍ വെള്ളം ഉണ്ടായിരുന്നു.തിരികെ ഇക്കര കരയില്‍ വന്നു.
പാലത്തിന്റെ നടുക്ക് നല്ല ഭംഗി ഉണ്ടായിരുന്നു.കുറെ ഫോട്ടോയും എടുത്തു പുഴ കരയില്‍  കുറെ നേരം വിശ്രമിച്ചു.
അങ്ങനെ അടുത്ത  യാത്രയ്ക്കായുള്ള കാത്തിരിപ്പുമായി ഞാന്‍ യാത്ര അവസാനിപ്പിച്ചു.
മറ്റൊരു യാത്രയ്ക്കായുള്ള കാത്തിരിപ്പുകളുമാണ് ഓരോ യാത്ര അന്ത്യവും .

Pooyamkutty a small town in Ernakulam district Kothamangalam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES