കാഴ്ചയ്ക്ക് നറുവസന്തമേകി കൊണ്ട് കോഴിക്കോട് പേരാമ്പ്രയിൽ എത്തിയിരിക്കുകയാണ് പിങ്ക് വസന്തം. കിലോ മീറ്ററോളം നീണ്ടുകിടക്കുകയാണ് അതിന്റെ മനോഹാരിത. മൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരമായി മാറിയിരിക്കുന്നത് ആവളെയെന്ന ഈ മനോഹര ഗ്രാമമാണ്. കൂട്ടത്തോടെ തന്നെ ചല്ലിപ്പായല്‍ എന്നു നാട്ടുകാര്‍ വിളിക്കുന്ന മുള്ളന്‍പായല്‍ വിട്ട കാഴ്ചയാണ് ആവളയെന്ന ഗ്രാമത്തിന്റെ നിലവിലെ സൗന്ദര്യം.
പേരാമ്പ്രയില്‍ നിന്നും ചാനിയം കടവ് വഴി വടകരയ്ക്കു പോകവേ നാലുകിലോ മീറ്റര്‍ പിന്നിടുമ്പോൾ പന്നി മുക്ക് എത്തും. ആവളയിലേക്കുള്ള റോഡില്‍ അവിടെനിന്ന് അര കിലോ മീറ്റര്‍ കഴിഞ്ഞാല്‍ കുറ്റിയാട്ട് നടയിലേക്ക് .തുടർന്ന് കുണ്ടൂര്‍മൂഴിത്തോട്ടിലാണ് കിലോമീറ്ററുകളോളം മുള്ളന്‍പായല്‍ പിങ്ക് നിറത്തിലുള്ള പൂക്കളുടെ വിസ്മയം കാണാനാകും.
കൂട്ടത്തോടെ ഇങ്ങനെ ഇവ പൂവിട്ടുനില്‍ക്കുന്ന കാഴ്ച ഏവർക്കും വിസ്മയം തീർക്കുമെങ്കിലും ഈ അധിനിവേശ ഇനങ്ങള്‍ പെരുകുന്നത് തദ്ദേശീയ ജലസസ്യങ്ങളെ കൂട്ടത്തോടെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ദ്രുതഗതിയിലാണു ഇവ, ആഫ്രിക്കന്‍ പായല്‍ പോലെ പെരുകുക. രണ്ട്, നാല്, എട്ട്, പതിനാറ് എന്നിങ്ങനെ ജോമെട്രിക്കല്‍ രീതിയിലാണു വളര്‍ച്ച എന്ന് തന്നെ പറയാം.
മുള്ളന്‍പായല്‍ പൂക്കള്‍ വെയില്‍കൊണ്ട് വിടരുന്നവയാണു. വെയില്‍ ശക്തമാകുന്നതോടെ രാവിലെ 11 മണിയോടെ വിരിഞ്ഞു തുടങ്ങുന്ന പൂക്കള്‍ കൂടുതല്‍ സുന്ദരമാകും. ഈ കാഴ്ച വെയില്‍ പോകുന്നതുവരെ നിലനില്‍ക്കും. പൂക്കള്‍ വീണ്ടും വൈകിട്ട് നാലോടെയൊക്കെ കൂമ്പിത്തുടങ്ങും. ഈ തരത്തില്‍ പൂക്കള്‍ മൂന്നു-നാല് ദിവസം നിലനില്‍ക്കും. ഇത്രയും മനോഹരമായ നയനവിസ്മയം ആസ്വദിക്കാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. അതോടൊപ്പം തന്നെ ഇതിനെ കുറിച്ച് പടിക്കുന്നതിനായും ഒത്തിരിപ്പേരാണ് എത്തുന്നത്.