പത്തനംതിട്ട ജില്ലയിൽ നിരവധി വിനോദ സഞ്ചാര മേഖലകളാണ് അതിൽ ഉള്ളത്. അതിൽ ഏറ്റവും പ്രധാന വിനോദ സഞ്ചാര മേഖലയാണ് കല്ലാറ്റിൽ ഉല്ലാസത്തിന്റെ ഓളങ്ങളിൽ തുഴയെറിഞ്ഞ് കുട്ടവഞ്ചി സവാരി. നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. മാസങ്ങൾക്ക് മുൻപ് താൽക്കാലികമായി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്നു.
എന്നാൽ ഇന്നലെയോടാണ് കുട്ടവഞ്ചി സവാരിക്ക് വീണ്ടും തുടക്കം കുറിച്ചത്. കല്ലാറ്റിൽ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് അങ്ങനെ അടച്ചിടേണ്ടി വന്നത്താ. എന്നാൽ വീണ്ടും കല്ലാർ ജലനിരപ്പ് താഴ്ന്ന വന്നതോടെ ഹ്രസ്വദൂര സവാരി മാത്രമാണ് ഇപ്പോഴുള്ളത്. അര മണിക്കൂർ കുട്ടവഞ്ചിയിൽ യാത്ര ചെയ്ത് കടവിൽ നിന്ന് കല്ലാറിന്റെയും കാടിന്റെയും കാഴ്ചകളിലൂടെ അതേ കടവിൽ തിരികെയെത്താം.
ഫെയ്സ് ഷീൽഡും മാസ്ക്കും കയ്യുറയും കുട്ടവഞ്ചി കേന്ദ്രത്തിലെ തുഴച്ചിലുകാരും മറ്റ് ജീവനക്കാരും സുരക്ഷയ്ക്കായി ധരിച്ചിട്ടുണ്ട്. കുട്ടവഞ്ചി, ഇരിപ്പിടം, യാത്രക്കാർ ധരിക്കുന്ന ലൈഫ് ജാക്കറ്റ് എന്നിവ ഓരോ തവണ സവാരി കഴിഞ്ഞ് എത്തുമ്പോഴും അണുവിമുക്തമാക്കും.