Latest News

ദൃശ്യചാരുതയേകി ഇലവീഴാപ്പൂഞ്ചിറ

Malayalilife
ദൃശ്യചാരുതയേകി ഇലവീഴാപ്പൂഞ്ചിറ

വിനോദ സഞ്ചാര പ്രേമികളെ ഏറെ ആകർഷിക്കുന്ന ഒരു ഇടമാണ്  ഇലവീഴാപൂഞ്ചിറ. ഇനിയും കാര്യമായി ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഈ വിനോദസഞ്ചാര മേഖല ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. കോട്ടയം ജില്ലയിലെ ഒരു പ്രധാന ഹിൽസ്റ്റേഷനായി ഇത് മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്ക്  ഇടയിലാണ് ഇലവീഴാപൂഞ്ചിറ  സ്ഥിതി ചെയ്യുന്നു ഏതാണ്ട് 3200 അടി . സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിലാണ് ഈ പ്രദേശം നിലനിൽക്കുന്നത്.  ഇല്ലിക്കൽ കല്ല് ഇതിൻറെ സമീപത്തായി മറ്റൊരു ആകർഷണ പ്രദേശമാണ്.

മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് ഇലവീഴാപൂഞ്ചിറ എന്നുള്ള പേര് കിട്ടിയിരിക്കുന്നത്. പണ്ഡവരുടെ വനവാസക്കാലത്ത് അവർ ഈ സ്ഥലത്ത് വസിച്ചതായി പറയപ്പെടുന്നു. ഭീമസേനൻ പഞ്ചാലിക്കായി നിർമ്മിച്ച ഒരു ചിറ(കുളം) ഇന്നും ഇവിടെ ക്ഷേത്രത്തിന് സമീപമായി കാണാം. ഇല വീഴില്ലാ എന്ന് വിശ്വസിക്കുന്ന ഈ ചിറയുള്ള ഈ ഭാഗത്തിന് കാലക്രമത്തിൽ ഇലവീഴാപുഞ്ചിറ എന്ന് പേരായി.

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും മൂലമറ്റം ഭാഗത്തേയ്ക് സഞ്ചരിച്ച് കാ‍‍ഞ്ഞാർ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. പാലായിൽ നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് എത്തിച്ചേരാവുന്നതാണ്. കോട്ടയത്തു നിന്നും 55 കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറ. എന്നാൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം.

Ilaveezhapoonchira in Kottayam district

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES