വേനൽ കാലത്ത് യാത്ര പോവാൻ ഏവർക്കും പ്രിയമാണ്. അങ്ങനെ യാത്ര പോകാൻ പറ്റിയ ഒരു ഇടമാണ് ഭൂതക്കുഴി വെള്ളച്ചാട്ടം. കുട്ടികൾക്കു വരെ കുളിക്കാനായി അപകടരഹിതമായി ഇറങ്ങാൻ കളിയുന്ന വെള്ളച്ചാട്ടമാണ് മുട്ടത്തെ ഭൂതക്കുഴി വെള്ളച്ചാട്ടം. ഭൂതക്കുഴി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് മുട്ടം കുടയത്തൂർ പഞ്ചായത്തുകളുടെ അതിരിലായി ഒഴുകുന്ന ശങ്കരപ്പിള്ളി തോട്ടിലാണ്.
വാഹനങ്ങൾ വിനോദ സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിനു സമീപത്തുവരെ കൊണ്ട് വരൻ സാധിക്കുന്നതാണ്. നടപ്പുവഴികളിലൂടെ ഇവിടെ നിന്നു വെള്ളച്ചാട്ടത്തിലെത്താൻ സാധിക്കുകയും ചെയ്യും. 50 മീറ്റർ ഈ വഴി നടന്നാൽ വെള്ളച്ചാട്ടത്തിലെത്താം. വെള്ളച്ചാട്ടത്തെ കുറിച്ച് ആദ്യം സമീപവാസികൾ മാത്രമാണ് അറിഞ്ഞത്. വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാൻ എന്നാൽ ഇപ്പോൾ ആളുകൾ എത്തി തുടങ്ങി. അവധി ദിവസങ്ങളിൽ ഒട്ടേറെ സഞ്ചാര പ്രിയരാണ് എത്തുന്നത്.
കൊച്ചുകുട്ടികൾക്കു അപകടരഹിതമായി കുട്ടികളുടെ വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഇവിടെ വെള്ളത്തിൽ ഉല്ലസിക്കാൻ കഴിയും. ഇവിടെ കുളിക്കാനായി കുട്ടികളുടെ വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഇവിടെ എത്തുന്നവരുടെ എണ്ണം ഏറുകയാണ്. വെള്ളച്ചാട്ടത്തിലെത്തുന്നവർക്ക് സൗകര്യമൊരുക്കാൻ വേണ്ട നടപടികൾ എടുക്കുമെന്ന് പഞ്ചായത്ത് അംഗം ബിജോയ് ജോൺ വ്യക്തമാക്കുകയും ചെയ്തു. വെള്ളച്ചാട്ടത്തിനു സമീപത്തേക്ക് എത്താൻ വഴി– മുട്ടം ഭാഗത്തുനിന്നു വരുമ്പോൾ ശങ്കരപ്പിള്ളി കവലയിൽ നിന്നും വലത്തേക്കുള്ള ടാർറോഡിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ മാത്രം മതിയാകും.