മലയാള സിനിമ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുരഭി ലക്ഷമി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്. എന്നാൽ ഇപ്പോൾ താരം തന്റെ ആദ്യകാല യാത്രയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കെെരളി ടിവിക്ക് നൽകിയ അഭിമുഖത്തിനിടയാണ് സിനിമയിലേയ്ക്കുള്ള പ്രവേശത്തെക്കുറിച്ചും യാത്രയെക്കും നടി മനസ്സ് തുറന്നത്.
ആദ്യ സമയത്ത് ലോക്കെഷനിലേയ്ക്ക് ബസിൽ പോക്കോണ്ടിരുന്ന നടിയാണ് താൻ. പിന്നീട് അത് ഓട്ടോയിലെയ്ക്ക് മാറി എം.റ്റി മൂസ എന്ന സീരിയൽ ചെയ്യുന്ന സമയത്തോക്കെ താൻ തൂവൽ എന്ന ഓട്ടോയിലാണ് പോക്കൊണ്ടിരുന്നത്. അന്ന് തന്നെ പലരും ആ കാര്യം പറഞ്ഞ കളിയാക്കുകയും ചെയ്തിരുന്നു.
തന്റെ സുഹൃത്തിന്റെ ഓട്ടോയാണ് തൂവൽ. എവിടെ പോകണമെങ്കിലും താൻ ആ ഓട്ടോയെ വിളിക്കു എന്നും സുരഭി പറഞ്ഞു. പിന്നീടാണ് താൻ കാർ വാങ്ങുന്നത്. ഡ്രെെവിങ്ങ് പഠിച്ച് കഴിഞ്ഞ് കോഴിക്കോട് നിന്ന് എറണാകുളം വരെ താൻ കാർ ഓടിച്ചത് 9 മണിക്കൂറെടുത്താണെന്നും സുരഭി പറഞ്ഞു.പ്രേമിച്ച ആളെ തേച്ചിട്ടുണ്ടോന്ന ചോദ്യത്തിന് തേക്കുക എന്ന് പറയാൻ പറ്റില്ല. രണ്ട് പേരുടെയും പ്രശ്നങ്ങൾ കൊണ്ട് തേഞ്ഞ് പോയതാണ്. പ്രേമിച്ചിട്ടുണ്ട്, അങ്ങനെ തന്നെ തേഞ്ഞിട്ടുമുണ്ടെന്ന് പറയാമെന്നും സുരഭി കൂട്ടിച്ചേർത്തു