ചരിത്രപരമായി തന്നെ ഒരുപാട് കാഴ്ചകൾ സമ്മാനിക്കുന്ന തെന്നിന്ത്യന്‍ നഗരമാണ് ചെന്നൈ. ചെന്നൈ നഗരം ഇന്ന് ഉള്ളത് ട്രാവല്‍ ഗൈഡ് ലോണ്‍ലി പ്ലാനറ്റിന്റെ 2015-ലെ ആദ്യ 10 റാങ്കിംഗില്‍ ഒന്‍പതാം സ്ഥാനത്ത് ആണ്. ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവും തമിഴ്നാടിന്റെ തലസ്ഥാനവും ആണ് ചെന്നൈ. ലോകത്തിലെ തന്നെ 34-ാമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ. ചെന്നൈയെ തേടി എത്തുന്നവർക്ക് നിരവധി കാഴ്ചകളാണ് ഉള്ളത്.
ബീച്ചുകള്‍
മറീന ബീച്ച്, ഏലിയറ്റ്'സ് ബീച്ച്, ബസന്ത് നഗര്‍ ബീച്ച്, ഒലിവ് ബീച്ച്, തിരുവാന്മിയൂര്‍ ബീച്ച് തുടങ്ങി നിരവധി ബീച്ചുകള്‍ ചെന്നൈയില്‍ ഉണ്ട്. 12 കി.മീ ദൂരത്തില്‍ ഇന്ത്യയിലെ ചെന്നൈ നഗരത്തില്‍ നിന്ന് ബംഗാള്‍ കടല്‍ത്തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് മറീന ബീച്ച്. മറീന ബീച്ച് ആരംഭിക്കുന്നത് തെക്ക് സെന്റ് ജോര്‍ജ് കോട്ടക്കടുത്ത് നിന്നാണ്.ബസന്ത് നഗര്‍ വരെ 12 കി.മീ നീളത്തില്‍ ഇവിടെ നിന്ന് ബീച്ച് നീണ്ടു കിടക്കുന്നു. ഈ ബീച്ചിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ തീരത്തുള്ള പ്രശസ്തരുടെ പ്രതിമകളാണ്.
മ്യൂസിയങ്ങള്‍
ചെന്നൈയിലെ പ്രധാന മ്യൂസിയങ്ങളാണ് എഗ്മോര്‍ സര്‍ക്കാര്‍ മ്യൂസിയം, ചെന്നൈ റെയില്‍ മ്യൂസിയം, ബിര്‍ള പ്ലാനറ്റോറിയം എന്നിവ .
ചരിത്രപരമായ സ്മാരകങ്ങള്‍
ചെന്നൈയിലെ ചരിത്രപരമായ സ്മാരകങ്ങളും കെട്ടിടങ്ങളുമാണ് വിവേകാനന്ദര്‍ ഇല്ലം, വള്ളുവര്‍ കൊട്ട, സെന്റ് ജോര്‍ജ് കോട്ട, റിപ്പോന്‍ ബില്‍ഡിംഗ്, വിക്ടോറിയ പബ്ലിക് ഹാള്‍ തുടങ്ങിയവ.
വന്യജീവി
അറിഗ്‌നര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്ക് (വണ്ടല്ലൂര്‍ സൂ), മദ്രാസ് ക്രോകോഡൈല്‍ ബാങ്ക് ട്രസ്റ്റ്, ഗിണ്ടി നാഷണല്‍ പാര്‍ക്ക് തുടങ്ങിയവ ചെന്നൈയിലെ വന്യജീവി സങ്കേതങ്ങളാണ്.
പ്രകൃതി
പ്രകൃതി സംരക്ഷണ, ആസ്വാദന കേന്ദ്രങ്ങളും അഡയാര്‍ എക്കോ പാര്‍ക്ക്, ചെട്‌പെറ്റ് ലേക്ക്, ദി ഹഡില്‍സ്റ്റന്‍ ഗാര്‍ഡന്‍സ് ഓഫ് തിയോസഫിക്കല്‍ സൊസൈറ്റി തുടങ്ങി ഇവിടെ സ്ഥിതി ചെയ്യുന്നു.
ആരാധനാ കേന്ദ്രങ്ങള്‍
ചെന്നൈയിലെ പ്രധാന ആരാധനാ കേന്ദ്രങ്ങളാണ് കാപാലീശ്വരര്‍ ക്ഷേത്രം, പാര്‍ത്ഥസാരഥി ക്ഷേത്രം, സെന്റ് തോമസ് മൗണ്ട്, സാന്തോം ബസിലിക്ക, അര്‍മേനിയന്‍ ചര്‍ച്ച് ഓഫ് വിര്‍ജിന്‍ മേരി, സെന്റ് മേരീസ് ചര്‍ച്ച്, തൗസന്റ് ലൈറ്റ്‌സ് മോസ്‌ക്, ട്രിപ്ലിക്കേന്‍ ബിഗ് മോസ്‌ക് എന്നിവ. വിശേഷ ദിവസങ്ങളിൽ നിരവധി ഭക്ത ജനങ്ങളുടെ തിരക്കാണ് ഇവിടെ ഉണ്ടാകാറുള്ളത്.