വയനാടൻ മലനിരകൾ ഏറെ കാഴ്ച്ച വിസ്‌മയം തീർക്കുന്ന ഒന്നാണ്. പൂക്കോട് തടാകവും ബാണാസുരയും കുറുവാദ്വീപും എല്ലാം നയന വിസ്‌മയം തീർക്കുമ്പോൾ വയനാട്ടില്‍ കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലമാണ് തൊള്ളായിരം കണ്ടി. കാനന സൗന്തര്യം പൂർണമായും ആഘോഷിക്കണം എങ്കിൽ തൊള്ളായിരം കണ്ടിയുടെ ഉച്ചിയില്‍ കയറണം. 900 കണ്ടിയെ ഏറ്റവും മനോഹരമാക്കുന്നത് നല്ല തണുപ്പും പച്ചയും നീലയും കലര്‍ന്ന കാഴ്ചകളും ആണ്.
900 കണ്ടി സ്ഥിതി ചെയ്യുന്നത് കല്‍പ്പറ്റയില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയായിട്ടാണ്. യാത്രയ്ക്കായി ബൈക്കോ ജീപ്പോ ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം. ഇടതൂര്‍ന്ന വനമാണ് ഇരുവശങ്ങളിലായി കാണപ്പെടുന്നത്. കാട്ടാനകളടക്കമുള്ള വന്യജീവികള്‍ ഇവിടെ ഏറെ കാണപ്പെടുന്നു. അതോടൊപ്പം ഏറെ അട്ടശല്യവും ഇവിടെ ഉണ്ടാകുന്നു.
തൊള്ളായിരം കണ്ടി എന്ന പേര് ഈ സ്ഥലത്തിന് ചാർത്തപ്പെടാൻ കാരണമായത് 900 ഏക്കര്‍ സ്ഥലം എന്നതില്‍ നിന്നാണ്. സ്വകാര്യ ഉടമസ്ഥതയിലാണ് ഈ സ്ഥലം. ഏലവും കാപ്പിയും വിളയുന്ന തോട്ടങ്ങളും നീര്‍ച്ചാലുകളും എല്ലാം ഇവിടെ കാഴ്ച്ച വിസ്മയം തീർക്കുന്നു. കാട്ടരുവികളുടെ മര്‍മ്മരവും കിളികളും ചെറിയ കലമ്പലും എല്ലാം ഏറെ സന്തോഷം പകരുന്ന ഒന്നാണ്. ഇവിടെ മലകള്‍ക്കിടയിലൂടെ അരുവി ഒഴുകുന്നതാണ് വ്യൂ പോയിന്റ്. അതോടൊപ്പം ചെറിയ പാര്‍പ്പിടങ്ങളും പാടങ്ങളും കുന്നും മലയും എല്ലാം ഇവിടത്തെ കാഴ്ചയാണ്. അതേ സമയം ഇവിടത്തെ വഴി ഏറെ അപകടം നിറഞ്ഞതാണ്.