വാട്സ് ആപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചാല്‍ ഇനി പിടി വീഴുക തന്നെ ചെയ്യും. സന്ദേശങ്ങളെ കുറിച്ച് നേരിട്ട് പരാതിപ്പെടാന്‍ സംവിധാനമൊരുക്കി ടെലികോം മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്. കുറ്റകരമായ/ അസഭ്യം പറയുന്ന/ ജീവന് ഭീഷണി ഉയര്‍ത്തുന്ന/ അശ്ലീലം നിറഞ്ഞ സന്ദേശങ്ങള്‍ ആര്‍ക്കെങ്കിലും ലഭിക്കുകയാണെങ്കില്‍ ഫോണ്‍നമ്ബര്‍ സഹിതമുള്ള ആ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ [email protected] എന്ന ഈമെയിലിലേക്ക് അയച്ചാല്‍ മതി യെന്ന് ടെലികോം വകുപ്പ് കമ്മ്യൂണിക്കേഷന്‍ കണ്‍ട്രോളര്‍ ആഷിഷ് ജോഷി ട്വീറ്റില്‍ പറഞ്ഞു.
ടെലികോം സേവനദാതാക്കളുമായും പോലീസുമായും ബന്ധപ്പെട്ട് ടെലികോം മന്ത്രാലയം തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.