സാമൂഹിക മാധ്യമമായ വാട്‌സ്‌ആപ്പില്‍ പുതുപുത്തൻ മാറ്റങ്ങൾ വരുന്നു. അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി വര്‍ധിപ്പിച്ചേക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
സന്ദേശങ്ങള്‍ക്ക് ഇമോജി റിയാക്ഷന്‍ അടുത്തിടെ തന്നെ അവതരിപ്പിച്ച വാട്‌സ്‌ആപ്പ് ഇപ്പോള്‍ സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള 'ഡിലീറ്റ് ഫോര്‍ എവരി വണ്‍' ഫീച്ചറിലും മാറ്റം വരുത്താന്‍ പോവുകയാണ്. നിലവില്‍ വാട്‌സ്‌ആപ്പ് അനുവദിച്ചിട്ടുള്ള സമയ പരിധി സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഒരു മണിക്കൂര്‍ 8 മിനുട്ടും 16 സെക്കന്റുമാണ്.
ഇത് 2 ദിവസവും 12 മണിക്കൂറുമായി വരാനിരിക്കുന്ന പുതിയ അപ്‌ഡേറ്റില്‍ വര്‍ധിപ്പിക്കുമെന്നാണ് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ചിരുന്ന ഒരു മാറ്റമാണിത്. സമയപരിധി വര്‍ധിപ്പിക്കുന്നത് അബദ്ധത്തില്‍ അയച്ചു പോകുന്ന സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സഹായകമാകും. നിലവില്‍ ഈ ഫീച്ചര്‍ ഐഒഎസ് ബീറ്റാ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ് വൈകാതെ തന്നെ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷനിലും ഫീച്ചര്‍ ലഭ്യമാകും. എല്ലാ ഉപഭോക്താക്കള്‍ക്കും ഇതിനു ശേഷമാകും ഫീച്ചര്‍ ലഭിക്കുക.
വാട്‌സ്‌ആപ്പ് അതോടൊപ്പം തന്നെ മറ്റൊരു അപ്‌ഡേറ്റ് കൂടി കൊണ്ടുവരുന്നുണ്ട്. നിലവില്‍ ചിത്രങ്ങളും വീഡിയോകളുമാണ് വാട്‌സ്‌ആപ്പ് സ്റ്റാറ്റസുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത്. സ്റ്റാറ്റസുകളില്‍ ഓഡിയോ കൂടി പുതിയ അപ്‌ഡേറ്റോടു കൂടി ഉപയോഗിക്കാന്‍ സാധിക്കും. ഈ ഫീച്ചര്‍ വോയിസ് സ്റ്റാറ്റസ് എന്ന പേരിലായിരിക്കും അവതരിപ്പിക്കുക.