ന്യൂഡൽഹി: ഗ്രൂപ്പ് ചാറ്റുകളിൽ ശല്യക്കാരായ വ്യക്തികളുടെ സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യാൻ അഡ്‌മിനുകൾക്ക് വിശേഷാൽ അധികാരം നൽകി വാട്‌സാപ്പിന്റെ പരിഷ്‌കാരം.പുതിയ സൗകര്യം കിട്ടാൻ സ്മാർട്ട് ഫോണിൽ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്‌തെന്ന് ഉറപ്പാക്കണം.ആൻഡ്രോയ്ഡിലും, ഐഒഎസിലും ലോകമെമ്പാടും ഇത് ലഭ്യമായി തുടങ്ങി.
സോഫ്റ്റ് വെയർ ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് അഡ്‌മിൻ അനുമതിയുള്ള ചാറ്റിന്റെ ഗ്രൂപ്പ് സെറ്റിങ്‌സിലേക്ക് പോകുക.'ഒൺലി അഡ്‌മിൻസ്' സെലക്‌ററ് ചെയ്യുക വഴി നിങ്ങൾക്ക് ശല്യക്കാരെ ബ്ലോക്ക് ചെയ്യാം.ചാറ്റിൽ, ഈ ഗ്രൂപ്പിൽ മെസേജ് അയയ്ക്കാൻ അഡ്‌മിനുകളെ മാത്രം അനുവദിക്കുന്ന വിധം സെറ്റിങ്‌സ് മാറ്റി എന്ന മെസേജ് വരും. ഇതേ ടാബ് ഉപയോഗിച്ച് തന്നെ ഇത് തിരിച്ചാക്കാൻ ഓൾ പാർ്ട്ടിസിപ്പന്റസ് എന്നാക്കി മാറ്റിയാൽ മതിയാവും.ഒരിക്കൽ ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക് സ്‌ക്രീനിന്റെ താഴെയുള്ള ടെക്സ്റ്റ് ഇൻപുട്ട് ബാർ കാണാൻ സാധിക്കില്ലെന്ന പ്രത്യേകതയുമുണ്ട്.അഡ്‌മിനുകൾക്ക് മാത്രമേ മെസേജ് അയയ്ക്കാൻ കഴിയൂ എന്ന സന്ദേശവും പ്രത്യക്ഷപ്പെടും.