എന്നും പുതിയ ഫീച്ചറുകള്‍ കൊണ്ട് നമ്മെ നെട്ടിച്ച ഒന്നാണ് വാട്‌സാപ്പ്. എന്നാല്‍ അതിലും വലിയ ഫീച്ചറുകളുമായി നമ്മെ വീണ്ടും നെട്ടിക്കുന്ന ഒരു പുത്തന്‍ സംഭവം കൂടി വന്നിട്ടുണ്ട്. വാട്‌സാപ്പില്‍ പുതിയ കോണ്‍ടാക്റ്റുകള്‍ ചേര്‍ക്കുന്നതിനും ഈ കോണ്‍ടാക്റ്റുകള്‍ പങ്കുവെയ്ക്കുന്നതിനുമുള്ള ഫീച്ചറാണ് വാട്‌സാപ്പ് പങ്കുവെയ്ക്കാനൊരുങ്ങുന്നത്. ഏത് കോണ്‍ടാക്റ്റ് ആണോ ഷെയര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആ കോണ്‍ടാക്റ്റുകള്‍ ക്യു ആര്‍ കോഡാക്കി എളുപ്പം മാറ്റുന്നതിനും, ഇവ സ്‌കാന്‍ ചെയ്ത് പുതിയ കോണ്‍ടാക്റ്റുകള്‍ ചേര്‍ക്കുന്നതിനുമുള്ള സംവിധാനമാണിത്. ഈ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.
ഇതിനോടൊപ്പംതന്നെ ആഡ് കോണ്‍ടാക്റ്റ് എന്ന പുതിയ സംവിധാനവും വാട്‌സാപ്പ് ഒരുക്കുന്നുണ്ട്. ഇതില്‍ വാട്‌സാപ്പ് കോണ്‍ടാക്റ്റ് നേരിട്ട് ചേര്‍ക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ രാജ്യത്തിന്റെ കോഡും മൊബൈല്‍ നമ്പറും നല്‍കിയാല്‍ ഈ നമ്പറില്‍ വാട്‌സാപ്പ് അക്കൗണ്ട് ഉണ്ടോ എന്ന് അറിയാന്‍ സാധിക്കും. ഉണ്ടെങ്കില്‍ ആ നമ്പര്‍ വാട്‌സാപ്പ് കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ചേര്‍ക്കാനും സാധിക്കും.