Latest News

ഫേക്ക് മെസേജുകളെ ഇനി അതിവേഗം കണ്ടുപിടിക്കാം; പുത്തൻ സംവിധാനവുമായി വാട്ട്സ് ആപ്പ്

Malayalilife
ഫേക്ക് മെസേജുകളെ ഇനി അതിവേഗം  കണ്ടുപിടിക്കാം; പുത്തൻ സംവിധാനവുമായി വാട്ട്സ് ആപ്പ്

പുത്തൻ അപ്ഡേഷനുമായി  വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്കരികിലേക്ക് എത്തുന്നു. ഫോര്‍വേഡ് മെസേജുകള്‍ വെരിഫൈ ചെയ്യുവാന്‍ സാധിക്കുന്ന തരത്തിലുള്ള അപ്പ്‌ഡേഷനുകള്‍ ആണ് ഇത്തവണ വഹട്സപ്പിലൂടെ ഒരുക്കിയിരിക്കുന്നത്. വലതുഭാഗത്തുള്ള ഐക്കോണ്‍ ഉപയോഗിച്ച്‌ ഫോര്‍വേഡ് മെസേജുകള്‍ 

ഫോര്‍വേഡ് മെസേജുകള്‍ എത്തുന്ന വേളയിൽ  വലതുഭാഗത്തുള്ള ഐക്കോണ്‍ ഉപയോഗിച്ച്‌ ഗൂഗിള്‍ വഴി സെര്‍ച്ച്‌ ചെയ്യുവാന്‍ സാധിക്കുന്നു. അതോടൊപ്പം  വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക്  കോറോണയുടെ പുതിയ ഹെല്‍പ്പ് ഡെസ്ക്ക് സംവിധാനവും ലഭ്യമാണ്.  വാട്ട്സ് ആപ്പിൽ MyGov Corona Helpdesk എന്ന ഹെല്‍പ്പ് ഡെസ്ക്ക് ആണ് ഇതിന്നായി ഒരുക്കിയിരിക്കുന്നത്. കൊറോണയുടെ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് മെസേജ് അയച്ചു തന്നെ അറിയുവാന്‍ കഴിയുന്നു. കൊറോണയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക്  നിങ്ങള്‍ക്ക് 51515 എന്ന  നമ്പറിലേക്ക് ആശ്രയിക്കാവുന്നതാണ്.

 ഈ ഓപ്‌ഷനുകള്‍  സത്യസന്ധമായ കൊറോണയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ആയി ഉപഭോക്താക്കൾക്ക് ഉപകരിക്കുന്നതാണ്.  സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഫോര്‍വേഡ് വാര്‍ത്തകളെ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ ആ വാര്‍ത്ത സത്യമാണോ എന്ന് ഇതിലൂടെ ഉറപ്പാക്കാവുന്നതാണ്.
 

Read more topics: # whats up new updation
whats up new updation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക