വിവിധ പ്ലാറ്റുഫോമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാവുന്ന ആശയ വിനിമയ സംവിധാനം ആണ് വാട്സ്ആപ്പ്. ലേഖനസന്ദേശം കൂടാതെ ഉപയോക്താവിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും അവരുടെ സ്ഥാനമുൾപ്പെടെ അയയ്ക്കാനാവും എന്നതാണ് മറ്റൊരു സവിശേഷത. ദിനംപ്രതി പുതിയ രീതിയിലുള്ള അപ്ഡേഷനുകളാണ് വാട്സ് ആപ്പിൽ വരുന്നത് എന്നാൽ ഇപ്പോൾ 7 ദിവസ്സം കഴിയുമ്ബോള്‍ മെസെജ്ജ് തനിയെ ഡിലീറ്റ് ആകുന്ന ഒരു അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് വാട്സ് ആപ്പ്.
നിലവിൽ ഉപഭോതാക്കള്‍ക്ക് വാട്ട്സ് ആപ്പില്‍ പുതിയ അപ്പ്‌ഡേഷനുകള്‍ ലഭ്യമായിത്തുടങ്ങിയിരിക്കുന്നു . എന്നാൽ ഇപ്പോൾ ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്പ്‌ഷനുകളാണ് വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് . നിങ്ങള്‍ ഇപ്പോള്‍ സുഹൃത്തുമായി ചാറ്റ് ചെയ്യുമ്ബോള്‍ ആ ചാറ്റുകള്‍ ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിള്‍ ആക്കിയിടുകയാണെങ്കില്‍ 7 ദിവസംകഴിയുമ്ബോള്‍ ആ മെസേജുകള്‍ എല്ലാം തന്നെ അപ്രത്യക്ഷമാകുന്നതാണ് ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന് പറയുന്നത്. 7 ദിവസ്സം കഴിയുമ്ബോള്‍ അതില്‍ മീഡിയ ഫയലുകള്‍ ഉള്‍പ്പെടെ തന്നെ ഡിലീറ്റ് ആയി പോകുന്നതാണ്.