ശബ്ദ സന്ദേശവും ഇനി മുതൽ വാട്‌സാപ്പ് സ്റ്റാറ്റസാക്കാം

Malayalilife
topbanner
 ശബ്ദ സന്ദേശവും ഇനി മുതൽ  വാട്‌സാപ്പ് സ്റ്റാറ്റസാക്കാം

നി മുതല്‍ ചിത്രങ്ങളും വീഡിയോകളും മാത്രമല്ല,  ശബ്ദ സന്ദേശവും വാട്‌സാപ്പ് സ്റ്റാറ്റസാക്കാം. ലോകത്താകെ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന വാട് ആപ്പിൽ.  വാട്‌സാപ്പിനെ മെസേജിംഗ് ആപ്പ് എന്നതിലുപരി പണമിടപാടുകള്‍ക്കും ആശ്രയിക്കുന്നവര്‍ ഏറെയാണ്. ഈ ആപ്പിലെ സ്റ്റാറ്റസ് എന്നറിയപ്പെടുന്ന ഫീച്ചര്‍ ജനപ്രിയമാണ്.  വാട്‌സാപ്പിലെ സ്റ്റാറ്റസ് ഇന്‍സ്റ്റയിലും ഫേസ്ബുക്കിലുമൊക്കെ സ്റ്റോറി എന്നറിയപ്പെടുന്ന ഫീച്ചറാണ്.

 സ്റ്റാറ്റസായി ഇടാന്‍ ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്സ്റ്റ് അപ്‌ഡേറ്റുകള്‍ എന്നിവ മാത്രമാണ് സാധിക്കുമായിരുന്നുള്ളു. എന്നാല്‍ ഇപ്പോൾ വോയ്‌സ് നോട്ടുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കമ്ബനി.  ശബ്ദം റെക്കോര്‍ഡ് ചെയ്ത് പുതിയ ഫീച്ചറിലൂടെ സ്റ്റാറ്റസാക്കാം.

ഇത് ചാറ്റ് ചെയ്യുന്നതിനിടെ ശബ്ദം അയക്കുന്നതിന് സമാനമായിരിക്കും. അതേസമയം ഫീച്ചര്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. ഈ വോയ്‌സ് സ്റ്റാറ്റസ് എന്ന ഫീച്ചര്‍ ബീറ്റ ഉപഭോക്താക്കള്‍കും  ആദ്യം ലഭിക്കുക. അതിന് ശേഷമാകും മറ്റുള്ളവരിലേയ്ക്ക് എത്തിക്കുക.
 

Read more topics: # voice message,# in whatsapp status
voice message in whatsapp status

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES