ഭാരതിഎയര്‍ടെല്ലും ടാറ്റാ ടെലി സര്‍വീസും തമ്മില്‍ ലയിക്കുമെന്ന വാര്‍ത്താ നേരത്ത പുറത്തുവന്നിരുന്നു. ഇരുവിഭാഗം കമ്പനികളുടെ ലയനത്തിന് ടെലികോം മന്ത്രാലയം അനുമതി നല്‍കിയെന്നാണ് വിവരം. 9000 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി ഭാരതി എയര്‍ടെല്‍ നല്‍കണമെന്ന നിബന്ധനയോടെയാണ് ടെലികോം മന്ത്രാലയം ലയനത്തിനായുള്ള അനുമതി നല്‍കിയത്. ലയനത്താേടെ ഇരുവിഭാഗം കമ്പനികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പിലായെന്നാണ് സൂചന.
കേസുകള്‍ സംബന്ധിച്ച് ധാരണയായ വിവരം ഇരു കമ്പനികളുടെയും പ്രതിനിധികള്‍ ടെലികോം മന്ത്രാലയത്തെ അറിയിച്ചെന്നാണ് വിവരം. ലയനം പൂര്‍ണമാകുന്നതോടെ 19 ടെലികോം സര്‍ക്കിളിലുള്ള ബസിനസ് ഭാരതി എയര്‍ടെല്ലിന് സ്വന്തമാകുമെന്നാണ് ഇപ്പോള്‍ നിലവിലുള്ള വ്യവസ്ഥ. ലയനത്തിലൂടെ ഇരുവിഭാഗം കമ്പനികളുടെയും ലാഭം വര്‍ധിപ്പിക്കാന്‍ സാധിച്ചേക്കുമെന്നാണ് കമ്പനി അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ലയനത്തിലൂടെ എയര്‍ടെല്ലിനാണ് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുക.
നിലവില്‍ ടാറ്റക്ക് 340 മില്യണ്‍ യൂസേഴ്‌സും, 18 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരും ഉണ്ടെന്നാണ് ട്രായ് കഴിഞ്ഞ ജനുവരിയില്‍ പുറത്തുവിട്ട കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ലയനത്തിലൂടെ എയര്‍ടെല്ലിനാണ് പ്രധാന നേട്ടമുണ്ടാക്കാന്‍ സാധിക്കുക. 4ജിക്കായി വ്യാപകമായി ഉപയോഗിക്കുന്ന സ്പക്്്ട്രം ടാറ്റയില്‍ നിന്ന് എയര്‍ടെല്ലിന് സ്വന്തമാക്കാന്‍ സാധിക്കും. 178.5 മെഗാഹേര്‍ട്‌സ് സ്‌പെക്ട്രം എയര്‍ടെല്ലിന് ടാറ്റയില്‍ നിന്ന് സ്വന്തമാക്കാന്‍ സാധിക്കും