പുത്തന്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ഒന്നാണ് ഐഫോണുകള്‍. അടുത്തതായി പുറത്തിറങ്ങുന്ന എഫോണുകള്‍ക്ക് ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് പിന്നില്‍ ഉണ്ടാകുക എന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് 2019-ലെ ഐഫോണിന് പിന്നില്‍ മൂന്നു ക്യാമറ സെറ്റ്-അപ് പ്രതീക്ഷിക്കാമെന്നാണ്. ഓണ്‍ലീക്ക്‌സ് ആണ് ട്വിറ്ററില്‍ ഈ റിപ്പോര്‍ട്ടും ചിത്രവും പങ്കുവച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ഫോണുകള്‍ ഇവിറ്റി ഘട്ടത്തിലാണിപ്പോള്‍ ഉള്ളത്.
ഡിസൈനിലും ഫീച്ചറുകളിലും ഇനിയും സാരമായ മാറ്റം വരുത്തിയേക്കാം. പക്ഷേ, മൂന്നു ക്യാമറ സിസ്റ്റം ഈ വര്‍ഷം തന്നെ അവതരിപ്പിക്കാന്‍ ആപ്പിള്‍ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ ഓണ്‍ലീക്ക്‌സ് റിപ്പോര്‍ട്ട് പറയുന്നത്. നേരത്തെ ബ്ലൂംബര്‍ഗ് ഈ വര്‍ഷത്തെ ഐഫോണില്‍ സോണിയുടെ 3ഉ ക്യാമറ കൊണ്ടുവന്നേക്കുമെന്നും റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ഈ വര്‍ഷം മൂന്ന് ഐഫോണ്‍ മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. ഇവയില്‍ ഏതെല്ലാം മോഡലുകളിലാണ് പുതിയ ക്യാമറ പരീക്ഷിക്കുക എന്നതിനെപ്പറ്റി വ്യക്തതയില്ല. പിന്‍ ക്യാമറകള്‍ പോപ്പ് അപ്പ് രീതിയിലാണ് പിടിപ്പിച്ചിരിക്കുന്നത്. ഈ ഡിസൈന്‍ പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് ട്വിറ്റര്‍ പോസ്റ്റിനു കിട്ടിയിരിക്കുന്ന മറുപടി കണ്ടാല്‍ മനസ്സിലാകുമെന്നും ഓണ്‍ലീക്‌സ് പറയുന്നു. ക്യാമറ ഉള്‍പ്പെടുന്ന പ്രദേശം വളരെയധികം വലുതായിരിക്കുന്നുവെന്നും കാണാം. എന്നാല്‍ ഈ ഡിസൈനിന് മാറ്റം വരാമെന്നും റിപ്പോര്‍ട്ടുണ്ട്.