Latest News

ഹൈക്കോടതി ഉത്തരവിന് പിന്നാലെ ടിക്ക് ടോക്ക് ആപ്പ് നിരോധിച്ചു

Malayalilife
 ഹൈക്കോടതി ഉത്തരവിന് പിന്നാലെ ടിക്ക് ടോക്ക് ആപ്പ് നിരോധിച്ചു

ചൈനീസ് ഇന്റര്‍നെറ്റ് കമ്പനിയായ ബൈറ്റെഡെന്‍സന്റെ സോഷ്യല്‍ മീഡിയ ആപ്പ് ആയ ടിക് ടോക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ഏപ്രില്‍ 3 ന് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് പിന്നാലെയാണ് ആപ്പ് നിരോധിച്ചത്. ഹ്രസ്വ വീഡിയോകള്‍ സൃഷ്ടിക്കുന്നതിനും പങ്കുവയ്ക്കുന്നതിനുമായി യുവതീ യുവാക്കള്‍ക്കിടയില്‍ കുറഞ്ഞ കാലം കൊണ്ട് ജനപ്രീതി നേടിയ ആപ്പ് ആണിത്. 

ഗൂഗിളിലും ആപ്പ് സ്റ്റോറിലും ചൊവ്വാഴ്ച വൈകുന്നേരം വരെ സ്റ്റോറുകള്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ട് പ്ലാറ്റ്‌ഫോമുകളിലും ഡൗണ്‍ലോഡുകള്‍ ലഭ്യമല്ല. എന്നാല്‍ ഇതിനകം ഡൗണ്‍ലോഡ് ചെയ്ത ആളുകള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകളില്‍ ഇത് ഉപയോഗിക്കാന്‍ കഴിയും.ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ഈ നിരോധനം നീക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവിന് സ്റ്റേ നല്‍കാന്‍ സുപ്രീംകോടതിയും വിസമ്മതിച്ചു.

ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡിങ് താല്‍ക്കാലികമായി നിരോധിക്കണമെന്ന് സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. ഏപ്രില്‍ 24 ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കേസിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സ്വതന്ത്ര അഭിഭാഷകനെ കോടതി നിയോഗിച്ചിട്ടുണ്ട്. ടിക് ടോക്കിന്റെ പ്രധാനപ്പെട്ട വിപണികളിലൊന്നായിരുന്നു ഇന്ത്യ. 

75 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ മൂല്യം കണക്കാക്കുന്നത്. ടിക് ടോക്കിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത് ചൈനയിലാണ്. ഇന്ത്യയിലെ ഉപയോക്താക്കള്‍ സൃഷ്ടിച്ച ഉള്ളടക്കം അവലോകനം ചെയ്ത ശേഷം  ഉപയോഗ നിബന്ധനകളും കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഘിച്ച 6 ദശലക്ഷത്തിലധികം വീഡിയോകളാണ് കണ്ടെത്തിയത്.

 

Read more topics: # tik tok app banned india
tik tok app banned india

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES