ബാറ്ററികളെ പ്രധാനമായും രണ്ടായി തരം തിരിക്കാം, പ്രൈമറി ബാറ്ററികൾ അഥവാ പ്രാഥമിക ബാറ്ററികൾ എന്നും സെക്കന്ററി ബാറ്ററികൾ അഥവാ ദ്വിതീയ ബാറ്ററികൾ എന്നും. സംഭരിച്ചു വയ്ക്കപ്പെട്ട രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റാൻ കഴിവുള്ള ഒന്നോ അതിലധികമോ വൈദ്യുതരാസ സെല്ലുകളെയാണ് ബാറ്ററി എന്നു വിളിക്കുന്നത്. 1800ൽ അലസ്സാണ്ട്രോ വോൾട്ട എന്ന ശാസ്ത്രജ്ഞനാണ് ആദ്യത്തെ ബാറ്ററി കണ്ടു പിടിച്ചത്. ഇന്ന് ഗാർഹിക, വ്യവസായ മേഖലകളിൽ വളരെ സാധാരണയായി ഉപയോഗിക്കുന്ന ഊർജ്ജ സ്രോതസ്സുകളാണ് ബാറ്ററികൾ. 2005-ലെ കണക്കുകൾ പ്രകാരം ലോകത്താകമാനമുള്ള ബാറ്ററി വ്യവസായം ആറു ശതമാനം വാർഷിക വർദ്ധനവോടെ 48 ബില്യൺ ഡോളറിന്റെ വില്പനയാണ് നടത്തിയത്.
ബഹിരാകാശ ഏജന്‍സികള്‍ക്ക് വേണ്ട ഇത്തരം അദ്ഭുത ബാറ്ററികള്‍ രണ്ട് വര്‍ഷത്തിനകം നിര്‍മിച്ചു നല്‍കാമെന്നാണ് എന്‍ഡിബിയുടെ അവകാശവാദം. ആണവ മാലിന്യങ്ങളില്‍ നിന്നുള്ള റേഡിയോ ആക്ടീവ് ഐസോടോപുകളും നാനോ വജ്ര പാളികളും ചേര്‍ന്നാണ് ഈ അദ്ഭുത ബാറ്ററിക്ക് വേണ്ട ഊര്‍ജം ഉത്പാദിപ്പിക്കുന്നത്. അതിവേഗത്തില്‍ ഊഷ്മാവ് കടത്തിവിടുന്ന നാനോ വജ്ര കണികകള്‍ റേഡിയോ ആക്ടീവ് ഐസോടോപുകളില്‍ നിന്നുള്ള ചൂട് വേഗത്തില്‍ വലിച്ചെടുക്കുന്ന പ്രക്രിയ വഴിയാണ് വൈദ്യുതി നിര്‍മിക്കപ്പെടുന്നത്. ഡയമണ്ട് ന്യൂക്ലിയര്‍ വോള്‍ടയ്ക് എന്ന സാങ്കേതികവിദ്യയാണ് ഇതിന് പിന്നില്‍. 2016ല്‍ തന്നെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഇത് അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ അളവില്‍ ദീര്‍ഘകാലത്തേക്ക് വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങള്‍ക്കാണ് ഈ റേഡിയോ ആക്ടീവ് ഡയമണ്ട് ബാറ്ററികള്‍ അനുഗ്രഹമാവുക.
ഡ്രോണുകള്‍, വൈദ്യുത വിമാനങ്ങള്‍, സ്മാര്‍ട് ഫോണുകള്‍, ലാപ്‌ടോപുകള്‍ തുടങ്ങി വിവിധങ്ങളായ ഉപകരണങ്ങള്‍ക്ക് വേണ്ട ഊര്‍ജ കേന്ദ്രമായി ദീര്‍ഘകാലം പ്രവര്‍ത്തിക്കാനും ഇവയ്ക്ക് സാധിക്കും. ബാറ്ററികളുടെ ലോകത്ത് വലിയ മാറ്റം കൊണ്ടുവരുമെന്ന് കരുതപ്പെടുന്ന ഇവയുടെ വില സംബന്ധിച്ച വിശദാംശങ്ങള്‍ നിര്‍മാതാക്കള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.