സകൈപ്പ് ഇനി മുതല്‍ ആമസോണ്‍ അലക്സയിലും 

Malayalilife
 സകൈപ്പ് ഇനി മുതല്‍ ആമസോണ്‍ അലക്സയിലും 

പ്രമുഖ വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ സ്‌കൈപ്പ് ഇനി മുതല്‍ ആമസോണ്‍ അലക്സയിലും ലഭ്യമാകും. ഇന്ത്യയ്ക്കു പുറമേ യുഎസ്എ, ബ്രിട്ടന്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ഈ സേവനം ലഭിക്കുക. ലോകത്തെവിടെയുമുള്ള ലാന്‍ഡ് ലൈനുകളിലേക്കും മൊബൈല്‍ ഫോണുകളിലേക്കും വിളിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 

അലക്സ ഉപഭോക്താക്കള്‍ക്ക് സെറ്റിംഗ്‌സ് മെനുവിലെ കമ്യൂണിക്കേഷന്‍ ഓപ്ഷനില്‍ സ്‌കൈപ്പ് അക്കൗണ്ടുമായി തങ്ങളുടെ പ്രൊഫൈല്‍ ബന്ധിപ്പിക്കാവുന്നതാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ യുഎസ്, കാനഡ, ചൈന, ഇന്ത്യ തുടങ്ങി 34 രാജ്യങ്ങളിലേക്ക് സ്‌കൈപ്പില്‍ നിന്നും ഫോണിലേക്ക് വിളിക്കാന്‍ 200 മിനുട്ട് സൗജന്യ ഓഫറും സ്‌കൈപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Read more topics: # tech-skype-amazon alexa
tech-skype-amazon alexa

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES