രാജ്യത്തെ മുന്‍നിര വിഹന നിര്‍മ്മാണ കമ്പനിയായ ടാറ്റാ മോട്ടോര്‍സ് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ്. വണ്ടി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒന്നരലക്ഷത്തിന്റെ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വില്‍പ്പനയില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള മാന്ദ്യം മൂലമാണ് രാജ്യത്തെ മുന്‍നിര വാഹനനിര്‍മ്മാണ കമ്പനികളെല്ലാം വന്‍വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. 'ഫെസ്റ്റിവല്‍ ഓഫ് കാര്‍സ്' ക്യാമ്പെയിനുമായി ബന്ധപ്പെട്ടാണ് കമ്പനി ഏറ്റവും വലിയ വിലക്കഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്.
ടാറ്റാ മോട്ടോര്‍സിന്റെ വിവിധ മോഡലുകള്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വിലക്കിഴിവ് ഇങ്ങനെയാണ്. ഹെക്‌സാ (1,50,000), നെക്‌സോണ്‍ (85,000), ടിയാഗോ (70,000), ടിയാഗോ എന്‍ആര്‍ജി ( 70,000), ടിയാഗോ ആര്‍ ( 1,15,000), ഹാരിയര്‍ (50,000) എന്നീ മോഡലുകള്‍ക്കാണ് കമ്പനി ഇപ്പോള്‍ വന്‍കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഉപഭോക്താക്കളെ ഒപ്പം ചേര്‍ത്തുന്ന പ്രഖ്യാപനമാണ് കമ്പനി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അതേസമയം ടാറ്റാ മോട്ടോര്‍സ് അടക്കമുള്ള വിവിധ കമ്പനികള്‍ വിപണിയില്‍ വലിയ സമ്മര്‍ദ്ദമാണ് നേരിടുന്നത്.
നിലവിലെ സാഹചര്യത്തില്‍ നിന്നും കരയകറാന്‍ രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനികളെല്ലാം പുതിയ മോഡലുകള്‍ പുറത്തിറക്കിയിട്ടും വില്‍പ്പനയില്‍ പിടിച്ചുനില്‍ക്കാന്‍ സാധ്യമായിട്ടില്ല. വില്‍പ്പനയില്‍ ഇപ്പോഴും ഏറ്റവും വലിയ തിരിച്ചടിയാണ് കമ്പനി ഇപ്പോള്‍ നേരിടുന്നത്. ഉത്സവ സീസണ്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ വിവിധ കമ്പനികള്‍ വന്‍ ഓഫറുകളാണ് ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളത്