Latest News

ഷവോമിയുടെ ലാപ്‌ടോപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുമെന്ന് സൂചന ; ലാപ്ടോപ്പ് വിപണന രംഗത്ത് മല്‍സരത്തിനൊരുങ്ങി ഷവോമി

Malayalilife
ഷവോമിയുടെ ലാപ്‌ടോപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍  ഉടന്‍ എത്തുമെന്ന് സൂചന ;  ലാപ്ടോപ്പ് വിപണന രംഗത്ത് മല്‍സരത്തിനൊരുങ്ങി ഷവോമി

ന്ത്യന്‍ വിപണിയില്‍ ഷവോമിയുടെ ലാപ്‌ടോപ്പുകള്‍ ഉടന്‍ എത്തിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു .  റെഡ്മി ബ്രാന്‍ഡില്‍ ചൈനയില്‍ പുറത്തിറക്കിയ  ലാപ്ടോപ്പ് ഇന്ത്യയിലും പുറത്തിറക്കുമെന്നാണ് പുതിയ വിവരം . ഇതേ തുടര്‍ന്ന് ഷവോമിയും ലാപ്ടോപ്പ് വിപണന രംഗത്ത് മത്സരത്തിനായി എത്തിയിരിക്കുകയാണ് .  ഷവോമി ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ടീസര്‍ വീഡിയോയിലൂടെയാണ് ഇന്ത്യല്‍ പുതിയ ഉല്‍പ്പന്നം പുറത്തിറക്കുമെന്ന ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് . ടെക് വിദഗ്ദര്‍ വീഡിയോയിലെ ഷവോമി ഉല്‍പന്നം ലാപ്ടോപ്പാണെന്നാണ് പറയുന്നത് . 

സ്മാര്‍ട്ട് ഫോണുകളിലൂടെയാണ് ഷവോമിയുടെ റെഡ്മി ബ്രാന്‍ഡ് ഇന്ത്യയില്‍ പ്രശസ്തി നേടിയത് . അതുകൊണ്ട് തന്നെ പുതിയ ഒരു പരീക്ഷണത്തിനുളള തയ്യാറെടുപ്പിലാണ് ് ഷവോമി. ഷവോമിയുടെ പുതിയ ലാപ്ടോപ്പുകള്‍ എ.എം.ഡി പ്രൊസസറുമായി 13,14 ഇഞ്ച് ഡിസ്‌പ്ലേ വലിപ്പത്തിലാണ് വിപണി കീഴടക്കുക . നേരത്തെ തന്നെ ഇന്ത്യന്‍ വിപണിയില്‍ പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുമെന്ന് ഷവോമി സൂചിപ്പിക്കുകയും ചെയ്തു .


 

Read more topics: # shavomi,# brings laptops in india
shavomi brings laptops in india

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES