Latest News

ഓപ്പോ റിയല്‍മി സ്മാര്‍ട്ട്ഫോണ്‍ ജനുവരിയില്‍ വിപണിയില്‍ എത്തും

Malayalilife
  ഓപ്പോ റിയല്‍മി സ്മാര്‍ട്ട്ഫോണ്‍ ജനുവരിയില്‍ വിപണിയില്‍ എത്തും


വിപണിയില്‍ പുതിയൊരു ബഡ്ജറ്റ് ഫോണുമായി ഓപ്പോ റിയല്‍മി. റിയല്‍മി അ1 എന്ന് പേരിട്ടിരിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ജനുവരിയില്‍ വിപണിയില്‍ എത്തും. എന്നാല്‍ കൃത്യമായ ഒരു തിയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുതിയൊരു ഫോണ്‍ വിപണിയില്‍ എത്തിച്ച് പുതുവര്‍ഷം ആരംഭിക്കാനിരിക്കുമെന്ന് കമ്പിനി അറിയിച്ചിരുന്നെങ്കിലും ഫോണ്‍ സംബന്ധമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. കഴിഞ്ഞ ദിവമാണ് ഫോണിന്റെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്.

റിപ്പോര്‍ട്ടനുസരിച്ച് ഒക്ടാ-കോര്‍ മീഡിയാടെക് ഹീലിയോ ജ70 ന്റെ ചിപ്പായിരിക്കും അ1ന് ഉണ്ടായിരിക്കുക. രണ്ട് വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകും. 2 ജിബി, 3 ജിബി വേരിയന്റുകളായിട്ടായിരിക്കും ഫോണ്‍ ലഭ്യമാവുക. 32 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം. ആന്‍ഡ്രോയിഡ് 8.1 ഓറിയോയാണ് ഓപ്പറേറ്റിങ് സിസ്റ്റം.ഡ്യുവല്‍ റിയര്‍ ക്യാമറയും ഫോണില്‍ പ്രതീക്ഷിക്കാം. 13 മെഗാപിക്‌സലിന്റെയും, 2 മെഗാപിക്‌സലിന്റെയും ക്യാമറകള്‍ പിന്നിലും, 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഫോണില്‍ ഇടം പിടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

4200 എംഎഎച്ചിന്റേതാണ് ഫോണിലെ ബാറ്ററി കരുത്ത്. സുരക്ഷക്കായി പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്. വില് സംബന്ധിച്ച് വിവരങ്ങളൊന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ റിയല്‍മിയുടെതായി പ്രചാരത്തിലുള്ള റിയല്‍മി ഡ1 (11,999)നേക്കാള്‍ വിലക്കുറവിലായിരിക്കും റിയല്‍മി അ1 ലഭ്യമാവുക എന്ന് പ്രതീക്ഷിക്കാം. റിയല്‍മിയുടേതായി തന്നെ പുറത്തിറങ്ങിയിട്ടുള്ള റിയല്‍മി ഇ1 (7,499) ആണ് നിലവില്‍ രാജ്യത്ത് ലഭ്യമായ വില കുറഞ്ഞ മോഡല്‍. ഇതുവരെയായി നാല് റിയല്‍മി മോഡലുകളാണ് കമ്പനി ഇറക്കിയിട്ടുള്ളത്. റിയല്‍മി ഡ1 (11,999), റിയല്‍മി 2(9,499), റിയല്‍മി 2 പ്രൊ (13,990), റിയല്‍മി ഇ1 (7,999) എന്നിവയാണ് അവ.

Read more topics: # realme-new-smartphone
realme-new-smartphone

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES