മൊബൈല്‍ ടവറുകളില്‍ ഉപയോഗിക്കുന്ന സിഗ്നലുകള്‍ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് കേരള ടെലികമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡിപ്പാര്‍ട്ട്മെന്റ് ഇക്കാര്യം അറിയിച്ചത്.
ടവറുകള്‍ സ്ഥാപിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍, ഈ നിബന്ധനകളേക്കാള്‍ കര്‍ശനമായ നിര്‍ദേശങ്ങളാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. 2012ല്‍ മന്ത്രിതല സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഈ മാനദണ്ഡങ്ങൾ പാലിച്ചാണോ ടവറുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് സർക്കാർ പരിശോധന നടത്തി ഉറപ്പുവരുത്തിയിരുന്നുവെന്നും ടെലികമ്യൂണിക്കേഷൻ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു