Latest News

സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകുന്നത് തടയന്‍ ഈകാര്യങ്ങള്‍ ശ്രദ്ധിക്കു

Malayalilife
topbanner
 സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകുന്നത് തടയന്‍ ഈകാര്യങ്ങള്‍ ശ്രദ്ധിക്കു

ട്ടുമിക്ക സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളെയും അലട്ടുന്ന പ്രശ്‌നമാണ് ഫോണ്‍ അമിതമായി ചൂടാകുന്നത്. ചാര്‍ജ് ചെയ്യുമ്പോഴും ഗെയിം കളിക്കുമ്പോളും ഇത് സര്‍വ്വസാധാരണമായി കാണപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം പോലും ഫോണ്‍ ചൂടാകാന്‍ കാരണമായേക്കാം. എന്റെ ഫോണ്‍ ചൂടാകാന്‍ എന്താണ് കാരണം ? അത് തടയാന്‍ എന്തെങ്കിലും വഴിയുണ്ടോ ? പലര്‍ക്കും ഈ ചോദ്യമുണ്ടാകും.

ഫോണ്‍ ചൂടാകാനുള്ള പ്രധാന കാരണങ്ങളും പ്രതിവിധികളും

ഫോണിന്റെ ബ്രൈറ്റ്‌നെസ് അഥവാ തെളിച്ചം കൂട്ടി വയ്ക്കുന്നത് ഫോണ്‍ ചൂടാവുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഫോണിന്റെ തെളിച്ചം ശരാശരി നിലയില്‍ നിറുത്തുന്നതാണ് അഭികാമ്യം.
ഫോണിന്റെ കാമറ ഏറെ നേരം ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ഫോണിന്റെ കാമറ തുറക്കുമ്പോള്‍ അനുബന്ധമായി മറ്റു പല ഘടകങ്ങളും പ്രവര്‍ത്തനമാരംഭിക്കുമെന്ന് പലര്‍ക്കും അറിയില്ല. ഇത് ഫോണ്‍ ചൂടാകാന്‍ കാരണമാകും.
ഫോണ്‍ ഇറുകിയ കേസിലിട്ടു ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഫോണ്‍ ചുടാകാന്‍ അതും ഒരു കാരണമാണ്. പലര്‍ക്കും ഇതൊരു പുത്തന്‍ അറിവായിരിക്കും. ഫോണില്‍ നിന്നുള്ള പ്രസരണം അന്തരീക്ഷത്തിലേക്ക് പോകുവാന്‍ ഇതൊരു തടസമായേക്കാം. അത് ഫോണ്‍ ചൂടാകാന്‍ വഴിയൊരുക്കും.
നിങ്ങളുടെ ഫോണ്‍ വൈറസ് ബാധിതമാണെങ്കില്‍ അമിതമായി ചൂടായേക്കാം. ഫോണിന് പ്രതികൂലമായ കോഡുകള്‍ ഉപഭോക്താവ് പോലുമറിയാതെ ഓടുക വഴി ഫോണ്‍ കൈയില്‍ പിടിക്കുന്നത് പോലും ബുദ്ധിമുട്ടായേക്കാം. പരിചിതമല്ലാത്ത ആപ്പുകളും വെബ്‌സൈറ്റുകളും ഒഴിവാക്കുകയും ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമാണ് ഇതിനുള്ള പ്രതിവിധി.
പഴയ ബാറ്ററി പലപ്പോഴും ഫോണിന്റെ വില്ലനായേക്കാം. പ്രത്യേകിച്ച് പല തരം ചാര്‍ജറുകള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്ന പ്രവണത കൂടിയുണ്ടെങ്കില്‍. ഫോണിന്റെ കുടെ വരുന്ന ചാര്‍ജര്‍ ഉപയോഗിക്കുന്നത് ബാറ്ററിയുടെ ആയുസ് കൂട്ടാനും ഫോണ്‍ അമിതമായി ചൂടാകുന്നത് ഒഴിവാക്കാനും സഹായിക്കും. ഫോണ്‍ ബാറ്ററി പഴകുന്ന മുറയ്ക്ക് മാറ്റുന്നതും നല്ലതാണ്.

phone-overheating-reasons-and-solutions

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES