പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ച് രണ്ടാം വര്‍ഷത്തിനകം വലിയ ലാഭം സൃഷ്ടിച്ചുവെന്ന് കമ്പനി അറിയിച്ചു. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ മൊബൈല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ പേടിഎമ്മിന്റെ ലാഭം 19 കോടി രൂപയാണ്. 2019 മാര്‍ച്ചില്‍ മൊബിലിറ്റി ബാങ്കിങ് ഇടപാടുകളില്‍ 19 ശതമാനം മാര്‍ക്കറ്റ് പങ്കാളിത്തമുണ്ടെന്നും പിപിബിഎല്‍ പറഞ്ഞു.
ഇന്ത്യയിലെ മൊബൈല്‍ ബാങ്കിങ് ഇടപാടുകളില്‍ ഏകദേശം മൂന്നിലൊന്ന് എന്നത് പിപിബിഎല്‍ അധികാരപ്പെടുത്തിയതും വാര്‍ഷിക അടിസ്ഥാനത്തില്‍ മൂന്നു ലക്ഷം കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകളും നടക്കുന്നുണ്ട്,' കമ്പനി ഒരു പ്രസ്താവനയില്‍ അറിയിച്ചു. 2018 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പിപിബി 20.7 കോടി രൂപയുടെ നഷ്ടം നേരിട്ടു. 2016 ആഗസ്റ്റില്‍ ഔദ്യോഗികമായി സ്ഥാപിതമായ പേടിഎം പേമെന്റ്‌സ് ബാങ്ക് 2017 മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
2019 ഏപ്രിലിലെ കണക്കനുസരിച്ച് പേടിഎമ്മിന്റെ സേവിങ്‌സ് അക്കൗണ്ടുകള്‍ 500 കോടിയിലധികം രൂപയുടേതുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ പണമിടപാട് ബാങ്കായി മാറുന്നു. സേവിംഗ്‌സ് അക്കൗണ്ട് പേയ്‌മെന്റിന്റെ പ്രതിമാസ പ്രോസസ്സിംഗ് വര്‍ദ്ധിപ്പിക്കുന്നതിനായി അതിന്റെ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളും സവിശേഷതകളും അവതരിപ്പിക്കാന്‍ ബാങ്ക് ലക്ഷ്യമിടുന്നു. അതിനായി ഒരുമാസം കൈകാര്യം ചെയ്യുന്ന സേവിങ് അക്കൗണ്ട് പേമെന്റുകളുടെ മൂല്യം നിലവിലെ 24,000 കോടി രൂപയില്‍ നിന്ന് 40,000 കോടി രൂപയാക്കാനാണ് ശ്രമിക്കുന്നത്.