ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് പുതിയ സ്മാര്‍ട്ഫോണ്‍ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. വണ്‍ പ്ലസ് 6 ടി സ്മാര്‍ട്ഫോണിന്റെ മക്ലാരന്‍ എഡിഷനാണ് പുറത്തിറക്കിയത്. അതിവേഗ ചാര്‍ജിങ്ങ് കഴിവുള്ള അഡാപ്റ്ററും ഫോണിന് ഒപ്പം ലഭിക്കും. ഇതുവഴി 20 മിനിറ്റില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇന്ത്യയില്‍ 50,999 രൂപയാണ് ഫോണിന് വില. ഡിസംബര്‍ 15 മുതല്‍ ഫോണിന്റെ വില്‍പന ആരംഭിക്കും.
10 ജിബി റാമും 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും ഉണ്ടാവും. 6.41 ഇഞ്ച് ഫുള്‍ എച്ച്‌ഡി അമോലെഡ് ഡിസ്പ്ലേയുള്ള ഫോണില്‍ ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 845 പ്രൊസസര്‍ ആണുള്ളത് . ഡ്യുവല്‍ സിം സ്മാര്‍ട്ഫോണായ വണ്‍പ്ലസ് 6ടി മക്ലാരന്‍ എഡിഷനില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ടാവില്ല.
16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. ഫോണില്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ 16 മെഗാപിക്സലിന്റെ സോണി ഐഎംഎക്സ് 519 സെന്‍സറും 20 മെഗാപിക്സല്‍ സോണി ഐഎംഎക്സ് 376കെ സെന്‍സറുമാണ് ഉള്ളത്. സെക്കന്റില്‍ 60 ഫ്രെയിംസ് വേഗതയില്‍ 4കെ വീഡിയോകള്‍ പകര്‍ത്താന്‍ ഇതിലാവും.