Latest News

അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യാം; ആപ്പിള്‍ ഐ ഒ എസ് 16 മാറ്റങ്ങള്‍ ഇങ്ങനെ

Malayalilife
അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യാം; ആപ്പിള്‍ ഐ ഒ എസ് 16 മാറ്റങ്ങള്‍ ഇങ്ങനെ

നി ങ്ങള്‍ ആര്‍ക്കെങ്കിലും തെറ്റായ ഒരു സന്ദേശം അയച്ചുവോ ?

അല്ലെങ്കില്‍ ഒരു സന്ദേശം അയച്ചതിനു ശേഷം അത് അയക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ ? ഇനിഅത്തരം സന്ദര്‍ഭങ്ങളില്‍ ഏറെ പശ്ചാത്തപിക്കേണ്ടി വരില്ല. പുതിയ ഐ ഒ എസ് 16 ല്‍ ആപ്പിള്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ട്. നിങ്ങള്‍ അയച്ച സന്ദേശം അണ്‍ഡൂ സെന്‍ഡ് ചെയ്യുവാനും അല്ലെങ്കില്‍ അത് എഡിറ്റ് ചെയ്യുവാനുമുള്ള സൗകര്യമാണ് ആപ്പിള്‍ പുതിയ ഐ ഒ എസ് 16 ല്‍ നല്‍കുന്നത്. വാട്സ്‌അപിനേയും അതുപോലുള്ള മറ്റ് മെസേജിങ് ആപ്പുകളോട് കിടപിടിക്കുന്ന സൗകര്യമാണ് ആപ്പിള്‍ നല്‍കുന്നതെന്ന് സി സി എസിലെ ചീഫ് അനലിസ്റ്റ് ബെന്‍ വുഡ് പറയുന്നു.

ഇന്നലെ നടന്ന ആപ്പിളിന്റെ ഡബ്ല്യൂ ഡബ്ല്യൂ ഡി സി കോണ്‍ഫറന്‍സിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ആപ്പിളിന്റെ മെസേജ് ആപ്പിലായിരിക്കും ഈ സൗകര്യം ഉണ്ടാവുക.. വരുന്ന വര്‍ഷം ഇറങ്ങാനിരിക്കുന്ന ഐ ഒ എസ് 16 അപ്ഡേറ്റിനൊപ്പം ഇതും ലഭ്യമാകും. നിങ്ങള്‍ സന്ദേശം അയച്ചതിനു ശേഷം അതില്‍ തെറ്റുകള്‍ എന്തെങ്കിലുമുണ്ടെന്ന് തോന്നിയാല്‍ അത് എഡിറ്റ് ചെയ്യാവുന്നതാണ്. സന്ദേശം ലഭിച്ചയാള്‍ക്ക് ലഭിച്ച സന്ദേശത്തില്‍ എഡിറ്റ് ചെയ്തിരിക്കുന്നു എന്ന അറിയിപ്പോടെ സന്ദേശം എത്തും. അതുപോലെ ഒരു സന്ദേശം ഒരാള്‍ക്ക് തെറ്റായി അയച്ചാല്‍, അത് അണ്‍ഡൂ സെന്‍ഡ് ചെയ്യാം. അപ്പോള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍, നിങ്ങളുടെ പേരും നമ്ബറും മാത്രമെ കാണുകയുള്ളു. സന്ദേശം സ്വമേധയായ് ഡിലിറ്റ് ആയിപോകും.

പുതുമയാര്‍ന്ന ലൊക്ക് സ്‌ക്രീന്‍

ഇതിനൊപ്പം ഐ ഒ എസ് 16 ല്‍ വരുന്ന മറ്റൊരു പ്രത്യേകത കൂടുതല്‍ ആകര്‍ഷകമായ ലോക്ക്സ്‌ക്രീനായിരിക്കും എന്നും കമ്ബനി ഇന്നലെ വെളിപ്പെടുത്തി. നിലവിലെ ലോക്ക്സ്‌ക്രീനില്‍, മുകളില്‍ കലണ്ടറും സമയവുമാണ് വരുന്നത്. എന്നാല്‍, പുതിയ ലോക്ക്സ്‌ക്രീനില്‍ നിങ്ങള്‍ക്ക് വിഡ്ജറ്റുകള്‍, ഫോണ്ടുകള്‍, വാള്‍പേപ്പറുകള്‍ എന്നിവ ഉപയോഗിച്ച്‌, നിങ്ങളുടെ ഇഷ്ടാനുസരണം ലോക്ക്സ്‌ക്രീന്‍ ക്രമീകരിക്കാന്‍ കഴിയും. പുതിയ മള്‍ട്ടിലയേര്‍ഡ് എഫക്‌ട് ഉപയോഗിച്ച്‌ ഈ ആകര്‍ഷകമായ ലോക്ക്സ്‌ക്രീന്‍ സാധ്യമാക്കിയിരിക്കുന്നത്. അതുപോലെ തീയതിയുടെയും സമയത്തിന്റെയും രൂപങ്ങളും മാറ്റാന്‍ സാധിക്കും.

അടുത്ത വര്‍ഷത്തെ ഐ ഒ എസ് 16 അപ്ഡേറ്റിനൊപ്പമായിരിക്കും ഈ സൗകര്യവും ലഭ്യമാക്കുക. ലോക്ക്സ്‌ക്രീനില്‍ ഏതൊക്കെ വിഡ്ജറ്റുകള്‍ വേണമെന്നത് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. ഉദാഹരനത്തിന് നടക്കുമ്ബോള്‍ സ്റ്റെപ് കൗണ്ട് എടുക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് ഇവിടെ കാണിക്കാന്‍ കഴിയും. മാത്രമല്ല, പ്രിയപ്പെട്ട ഇമോജികളും മറ്റും ചേര്‍ത്ത് ഇഷ്ട നിറത്തില്‍ തന്നെ ലോക്ക്സ്‌ക്രീന്‍ ആകര്‍ഷണീയമാക്കാനുള്ള സൗകര്യവും ഇതിലുണ്ടായിരിക്കും.

പുതിയ മാക്‌ബുക്ക് എയറിന്റെ വിശേഷങ്ങള്‍

ഇന്നലെ നടന്ന ഡബ്ല്യൂ ഡബ്ല്യൂ ഡി സി കോണ്‍ഫറന്‍സില്‍ ആപ്പിള്‍ അവരുടെ പുതിയ മാക്‌ബുക്കും പ്രസിദ്ധപ്പെടുത്തി. വെറും 11 മില്ലിമീറ്റര്‍ മാത്രം കനമുള്ളതാണ് ഈ ലാപ്ടോപ്. മാത്രമല്ല കഷ്ടിച്ച്‌ 1.25 കിലോ തൂക്കവും. മാഗ്സേഫ് ചാര്‍ജിങ്, രണ്ട് തണ്ടര്‍ബോള്‍ട്ട് പോര്‍ട്ടുകള്‍, ഒരു ഹെഡ്ഫോണ്‍ ജാക്ക്, ആപ്പിളിന്റെ പുതിയ എം 2 പ്രൊസസ്സര്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. ലോകത്തിലെ തന്നെ ഏറ്റവുമധികം ജനപ്രീതിയുള്ള രണ്ട് ലാപ്ടോപുകളായ മാക്‌ബുക്ക് എയര്‍, 13 ഇഞ്ച് മാക്‌ബുക്ക് പ്രോ എന്നിവയില്‍ പുതിയ എം 2 ചിപ് കൊണ്ടുവരുന്നു എന്നത് അഭിമാനകരമായ കാര്യമാണെന്നാണ് കമ്ബനി വക്താവ് അവകാശപ്പെട്ടത്.

എം 2 അടിസ്ഥാനമാക്കി പൂര്‍ണമായും പുനര്‍ രൂപകല്പന ചെയ്ത പുതിയ മാക് ബുക്ക് കൂടുതല്‍ കനം കുറഞ്ഞതും, ഭാരം കുറഞ്ഞതും അതേസമയം വേഗത കൂടിയതുമാണെന്ന് കമ്ബനി പറയുന്നു. അതുപോലെ, മെച്ചപ്പെട്ടക്യാമറ, വര്‍ദ്ധിച്ച ബാറ്ററി ലൈഫ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. നാല് വ്യത്യസ്താ ഫിനിഷുകളിലാണ് ഇത് വിപണിയില്‍ എത്തുക.

ഈ വര്‍ഷവും ആപ്പിള്‍ സ്മാര്‍ട്ട് ഗ്ലാസ്സ് ഇറങ്ങില്ല.

പുതിയ ഉദ്പന്നങ്ങളുടെ വിവരങ്ങള്‍ ആവേശപൂര്‍വ്വം ഡബ്ല്യൂ ഡബ്ല്യൂ ഡി സി കോണ്‍ഫറന്‍സില്‍കേട്ടുകൊണ്ടിരുന്ന ആപ്പിള്‍ ആരാധകരെ വീണ്ടും നിരാശപ്പെടുത്തിക്കൊണ്ട് ആപ്പിള്‍ സ്മാര്‍ട്ട് ഗ്ലാസ് വീണ്ടും നീണ്ടു പോവുകയാണ്. ഇത്തവണത്തെ ഈവന്റില്‍ സ്മാര്‍ട്ട് ഗ്ലാസിനെ കുറിച്ചുള്ള കാര്യങ്ങള്‍ ആപ്പിള്‍ പുറത്തുവിടുമെന്ന് ഒരുകിംവദന്തി ഉണ്ടായിരുന്നു. എന്നാല്‍, പുതിയ ഐഫോണ്‍, ഐ പാഡ്തുടങ്ങിയവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ മാത്രമാണ് ആപ്പിള്‍ നല്‍കിയത്. അതിനൊപ്പം പുതിയ മാക്ക്‌ബുക്കിനെ കുറിച്ചും അവര്‍ വെളിപ്പെടുത്തിയിരുന്നു.

നിരവധി പേരാണ് ഇക്കാര്യത്തില്‍ തങ്ങളുടെ നിരാശ പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റിയും ആഗ്മെന്റഡ് റിയാലിറ്റിയും  സംഗമിപ്പിച്ചുകൊണ്ടുള്ള സ്മാര്‍ട്ട് ഗ്ലാസുകള്‍ വികസന ദശയിലാണെന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേള്ക്കുന്നതാണ്. 2020 ല്‍ ഇതിന്റെ രണ്ട് പ്രോട്ടോടൈപ്പുകള്‍ തയ്യാറായെന്നും ഒരു വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ആപ്പിള്‍ ഔദ്യോഗികമായ പ്രതികരണം ഒന്നും നല്‍കിയിരുന്നതുമില്ല.

Read more topics: # new feature in apple ios 16
new feature in apple ios 16

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES