വിൻഡോസ് കംപ്യൂട്ടറുകളിൽ നിന്ന് ആൻഡ്രോയ്ഡ് ഫോൺ വഴി കോൾ ചെയ്യാൻ സൗകര്യമൊരുക്കി മൈക്രോസോഫ്റ്റിന്റെ ആൻഡ്രോയ്ഡ് ആപ്പായ യുവർ ഫോൺ. വിൻഡോസ് ഇൻസൈഡർ പ്രിവ്യൂവിന്റെ പുതിയ പതിപ്പിലാണു യുവർ ഫോൺ ആപ്പ് വഴി കോൾ ചെയ്യാനുള്ള സൗകര്യം ലഭ്യമാകുന്നത്.
പ്ലേ സ്റ്റോറിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്ത് ബ്ലൂടൂത്ത് വഴി കംപ്യൂട്ടറുമായി കണക്ട് ചെയ്ത ശേഷം ഫോണിൽ വരുന്ന കോളുകൾ സ്വീകരിക്കാം. നിലവിൽ ഫോണിലെ നോട്ടിഫിക്കേഷനുകളും മറ്റും കംപ്യൂട്ടറിൽ കാണാനുള്ള സൗകര്യമാണ് യുവർ ഫോൺ ആപ്പ് വഴി ലഭിക്കുന്നത്. ആപ്പ് പ്രവർത്തിക്കാൻ ആൻഡ്രോയ്ഡ് 7.0 ഓപ്പറേറ്റിങ് സിസ്റ്റം എങ്കിലും വേണം.