സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് മൈക്രോസോഫ്റ്റ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ മുന്‍കരുതലുകള്‍ വേണമെന്നുമാണ് മുന്നറിയിപ്പ്. ഇ-മെയില്‍ അക്കൗണ്ട് മുഖേനയാണ് സൈബര്‍ കുറ്റവാളികള്‍ മറ്റുള്ളവരുടെ അക്കൗണ്ടില്‍ പ്രവേശിക്കുന്നതെന്നാണ് മൈക്രോസോഫ്റ്റിന്റെ വിലയിരുത്തല്‍.
വ്യക്തിഗത ഇ-മെയില്‍ സന്ദേശങ്ങളിലൂടെയാണ് മൈക്രോ സോഫ്റ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇത്തരം ആക്രമണങ്ങളിലൂടെ മൈക്രോസോഫ്റ്റ് മെയില്‍ ഉടമകളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചേക്കും. ഇ-മെയില്‍ അഡ്രസ്, ഹോള്‍ഡര്‍ നെയിം, ഇ-മെയില്‍ സബജക്‌ട് ലൈന്‍ എന്നിവയാണ് പ്രധാനമായും ഹാക്കര്‍മാര്‍ക്ക് എടുക്കാന്‍ കഴിയുന്നത്.
എന്നാല്‍, മെയിലില്‍ അറ്റാച്ച് ചെയ്തിട്ടുള്ള രേഖകളും വിവരങ്ങളും കാണാനോ ഉപയോഗിക്കാനോ സാധിച്ചിട്ടില്ല. സൈബര്‍ ആക്രമണം മൂലമുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും മൈക്രോസോഫ്റ്റ് മെയിലില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, മുന്‍കരുതല്‍ എന്ന നിലയ്ക്ക് അക്കൗണ്ടുകളുടെ പാസ്‌വേഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മാറ്റുന്നത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്.