ഡിസൈനും പുതിയ സാങ്കേതികവിദ്യയും ഒത്തിണങ്ങിയ ലാവയുടെ ഇസഡ് 91 ആകര്‍ഷകമായ വിലയില്‍ വിപണിയില്‍. ഫേസ് റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 0.7 സെക്കന്‍ഡുകള്‍ക്കുള്ളില്‍ മുഖം തിരിച്ചറിഞ്ഞ് അണ്‍ലോക്ക് ചെയ്യാന്‍ ഫോണിന് സാധിക്കും. ആകര്‍ഷകമായ നീല നിറത്തില്‍ ഫോണ്‍ ലഭ്യമാണ്.
18:9 വൈഡ് സ്‌ക്രീന്‍ ഡിസ്പ്ലെ, ഗ്ലാസ് ഫിനിഷ്, ഡുവല്‍ സിം എന്നിവയാണ് ഫോണിന്റെ പ്രധാനപ്രത്യേകതകള്‍. 5.7 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലെ, 3ജിബി റാം, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 2.5 ഡി കര്‍വ്ഡ് ഡിസൈന്‍, 7.7എംഎം മാത്രമുള്ള കനം കുറഞ്ഞ ബോഡി എന്നിവയും ഫോണിനെ ആകര്‍ഷകമാക്കുന്നു. കുറഞ്ഞ വിലക്ക് ഫോണ്‍ ലഭ്യമാക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെയും മനോഹരമായ ഡിസൈനിന്റെയും മിശ്രണമാണ് ഇസഡ് 91 എന്നും ലാവാ പ്രോഡക്റ്റ് ഹെഡ് തേജീന്ദര്‍ സിംഗ് പറഞ്ഞു. സ്‌ക്രാച്ചിനെ പ്രതിരോധിക്കുന്ന സ്‌ക്രീനാണ് ഫോണിലേത്. 3000 എംഎഎച്ച് ആണ് ബാറ്ററി. 32ജിബി ഇന്റേണല്‍ മെമ്മറി 128ജിബി വരെ എക്സ്പാന്റ് ചെയ്യാം. 8 എംപിയാണ് ഫ്രണ്ട് ക്യാമറ, പ്രധാന ക്യാമറ 13 എംപിയാണ്. സുരക്ഷക്കായി ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. ഒറ്റത്തവണ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റും ലാവ വാഗ്ദാനം ചെയ്യുന്നു. 7999 രൂപയാണ് വില.