Latest News

5ജി ടെസ്റ്റിംഗ് വിവരങ്ങള്‍ പുറത്തുവിട്ട് ജിയോ

Malayalilife
5ജി ടെസ്റ്റിംഗ് വിവരങ്ങള്‍ പുറത്തുവിട്ട് ജിയോ

ന്ത്യയിലെ മുന്‍നിര ടെലികോം കമ്പനിയായ ജിയോയുടെ 5ജി ടെസ്റ്റിംഗ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഇന്ത്യയിലുടനീളമുള്ള 1,000 മുന്‍നിര നഗരങ്ങള്‍ക്കായി 5ജി കവറേജ് പ്ലാനിങ് പൂര്‍ത്തിയാക്കിയതായി ജിയോ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആദ്യ ട്രയല്‍ റണ്ണിനായി ജിയോ സ്വന്തം സാങ്കേതിക സംവിധാനങ്ങളും 5ജി ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇതിനിടെ ജിയോയുടെ 5ജി സ്പീഡ് ടെസ്റ്റ് വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവരുന്നതിനു മുന്‍പേ ഓണ്‍ലൈനില്‍ ചോര്‍ന്നുവെന്നാണ് വിവരം.

91മൊബൈല്‍സ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം, നിലവിലുള്ള 4ജി നെറ്റ്വര്‍ക്കുമായി താരതമ്യം ചെയ്താല്‍ റിലയന്‍സ് ജിയോയുടെ 5ജി നെറ്റ്വര്‍ക്കിന് എട്ട് മടങ്ങ് ഡൗണ്‍ലോഡ് വേഗവും 15 മടങ്ങ് അപ്ലോഡ് വേഗവും വാഗ്ദാനം ചെയ്യാന്‍ പ്രാപ്തമാണ്. 420 എംബിപിഎസ് വേഗത്തിലും 412 എംബിപിഎസ് അപ്ലോഡ് വേഗത്തിലും ഡൗണ്‍ലോഡ് ചെയ്യാന്‍ ജിയോയ്ക്ക് കഴിയുമെന്നും ഇത് കാണിക്കുന്നു.

ഇതിനര്‍ഥം ഉപയോക്താക്കള്‍ക്ക് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാം. മുംബൈയില്‍ ജിയോയുടെ 4ജി നെറ്റ്വര്‍ക്കിന് 46.82എംബിപിഎസ് ഡൗണ്‍ലോഡ് വേഗവും 25.31എംബിപിഎസ് അപ്ലോഡ് വേഗവും ഉണ്ട്. ഇതിനേക്കാള്‍ എത്രയോ മുകളിലാണ് ജിയോ 5ജിയുടെ വേഗം. എന്നാല്‍, 5ജിയും ഔദ്യോഗികമായി അവതരിപ്പിക്കുമ്പോള്‍ ഇത്രയും വേഗം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടുതല്‍ ഉപയോക്താക്കള്‍ വരുന്നതോടെ 5ജിയുടെ നിലവിലെ വേഗം ലഭിച്ചേക്കില്ല.

Read more topics: # jio first ever testing result
jio first ever testing result

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES