ആഗോള വ്യാപകമായി അടുത്ത 48 മണിക്കൂറില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി റഷ്യ. പ്രധാന ഡൊമൈന്‍ സെര്‍വറുകളില്‍ അറ്റകുറ്റപ്പണിയുള്ളതിനാലാണ് ഇന്റര്‍നെറ്റ് സൗകര്യത്തില്‍ തടസം നേരിടുക. ഏതാനും സമയം മാത്രം ഉണ്ടാകുന്ന തടസ്സം ഇന്ത്യയിലെ ജനങ്ങളെ ബാധിക്കാനുളള സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
ഓരോ രാജ്യത്തും വ്യത്യസ്ത സമയങ്ങളിലായിരിക്കും ഇന്റര്‍നെറ്റ് തടസ്സം നേരിടുക. വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനായി സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഡൊമൈന്‍ സര്‍വ്വറുകളില്‍ അറ്റകുറ്റപ്പണി നടത്തുന്നത്. ഡൊമൈന്‍ നെയിം സിസ്റ്റം (DNS, ഇന്‍ര്‍നെറ്റ് അഡ്രസ് ബുക്ക്) സംരക്ഷിക്കുന്നതിനുള്ള ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റുന്നതിനാലാണ് ഇന്റര്‍നെറ്റ് തടസ്സപ്പെടുക.
ലോകത്തെ മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 3.6 കോടി ജനങ്ങളെ മാത്രമാണ് ഇത് ബാധിക്കുക. എന്നാല്‍ 48 മണിക്കൂര്‍ നേരത്തെ ഇന്റര്‍നെറ്റ് പണിമുടക്ക് ഇന്ത്യയെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല. രാജ്യത്തെ ടെലികോം സേവനദാതാക്കളും നെറ്റ്വര്‍ക്ക് കമ്പനികളും ഡിഎന്‍എസിലെ മാറ്റങ്ങള്‍ സമയത്തിന് അപ്‌ഡേറ്റ് ചെയ്യുമെന്നാണ് അറിയുന്നത്. ഇതോടെ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പണിമുടക്ക് കാര്യമായി ബാധിക്കില്ല. രാജ്യത്തെ ടെലികോം സേവനദാതാക്കളും നെറ്റ്വര്‍ക്ക് കമ്പനികളും ഡിഎന്‍എസിലെ മാറ്റങ്ങള്‍ സമയത്തിന് അപ്‌ഡേറ്റ് ചെയ്യുമെന്നാണ് അറിയുന്നത്. ഇതോടെ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പണിമുടക്ക് കാര്യമായി ബാധിക്കില്ല എന്നാണ് വിവരം.
ഇന്റര്‍നെറ്റ് പണിമുടക്ക് നേരിട്ടാല്‍ ഉപയോക്താക്കള്‍ ആദ്യം ചെയ്യേണ്ടത് ബ്രൗസറുകള്‍ ക്ലോസ് ചെയ്ത് ഓപ്പണ്‍ ചെയ്യുകയാണ്. ബ്രൗസറിലെ കുക്കീസ്, ബ്രൗസിങ് ഹിസ്റ്ററി എല്ലാം നീക്കം ചെയ്യുക. ഇന്റര്‍നെറ്റ് മോഡം, റൗട്ടറുകള്‍, മറ്റു ഇന്റര്‍നെറ്റ് ഡിവൈസുകള്‍ റീബൂട്ട് ചെയ്യുക. കൂടുതല്‍ സമയം ഇന്റര്‍നെറ്റ് ലഭിക്കാതെ വന്നാല്‍ ടെലികോം സേവനദാതാക്കളെ വിളിച്ച് അറിയിക്കുക.