ദീപാവലിക്ക് മുന്നോടിയായി ഓഹരി വിപണിയില്‍ വീണ്ടും മുന്നേറ്റം. സെന്‍സെക്സ് 422 പോയന്റ് ഉയര്‍ന്ന് 34854ലിലും നിഫ്റ്റി 129 പോയന്റ് നേട്ടത്തില്‍ 10509ലുമാണ് വ്യാപാരം നടക്കുന്നത്. 1253 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 245 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഏഷ്യന്‍ പെയിന്റ്സ്, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഒഎന്‍ജിസി, വേദാന്ത, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്