കീ ഇനി വേണ്ട; ഇനി കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഐഫോണ്‍ മതി;പുത്തൻ സാങ്കേതിക വിദ്യയുമായി ഐഫോണ്‍ രംഗത്ത്

Malayalilife
topbanner
കീ ഇനി  വേണ്ട;   ഇനി കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഐഫോണ്‍ മതി;പുത്തൻ സാങ്കേതിക വിദ്യയുമായി ഐഫോണ്‍ രംഗത്ത്

കീ ഇല്ലാതെ ഇനി  കാര്‍ സ്റ്റാര്‍ട്ട് ആക്കം. ഐഫോണ്‍ മാത്രം മതി ഇതിനായി.  ഐ ഫോണിന്റെ പുതിയ ഒഎസ് വേര്‍ഷനായ 14 ലാണ് ഇത്തരം ഒരു പുതിയ സാങ്കേതിക വിദ്യ ഉപയോഗപെടുത്തിയിരിക്കുന്നത്.  ഹാന്‍ഡിലില്‍ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്സി) സംവിധാനമുപയോഗിച്ച്‌  ഒന്ന് തൊട്ടാൽ തന്നെ മതിയാകും. കാര്‍ ഉടനെ സ്റ്റാർട്ട് ആകും. അതോടൊപ്പം ഓഫ് ചെയ്യാനും സാധിക്കുന്നതാണ്.

ഇതിലൂടെ താക്കോല്‍  ഐഫോണ്‍ ഉപയോഗിക്കുന്ന മറ്റൊരാള്‍ക്ക് കൈമാറാനും സാധിക്കും. ഇങ്ങനെ കൈമാറുന്നതിലൂടെ കാര്‍ ഉപയോഗം നിയന്ത്രിക്കാനും കഴിയുന്നതാണ്. അതോടൊപ്പം ഇവ . ഹാന്‍ഡിലിനോട് ചേര്‍ന്ന് പിടിക്കാതെ തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പരിഷ്‌കരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇതിനു വേണ്ടി പുത്തൻ യുഐ ചിപ്പ് വികസിപ്പിക്കാനല്ല ഒരുക്കത്തിലാണ് കമ്പനി.  ഇതിലൂടെ പോക്കറ്റിലോ മറ്റോ വെച്ചാലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

അതേസമയം ഒരൊറ്റ കാറിലും ഇത് ഇപ്പോൾ ഉപയോഗിക്കാനാകില്ല. ഈ സംവിധാനം അടുത്തമാസം യുഎസില്‍ പുറത്തിറക്കുന്ന പുതിയ 2020 ബിഎംഡബ്ളിയു 5 സീരിസില്‍  ഉണ്ടാകുമെന്ന് കമ്പനി അവകാശമുയർത്തുന്നുമുണ്ട്. എന്നാൽ ആപ്പിള്‍ ഐഒഎസ് 13ലും പുതിയ സംവിധാനം ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. തിരഞ്ഞെടുത്തയിടങ്ങളില്‍ അടുത്തമാസത്തോടെ  ഉപയോഗിച്ചുതുടങ്ങാം.  ഈ സംവിധാനം അതികം വൈകാതെ മറ്റുകാറുകളിലും പ്രവര്‍ത്തിപ്പിക്കാന്‍ പ്രയോജനപ്പെടുത്താമെന്നും അപ്പിള്‍ അധികൃതർ വ്യക്തമാക്കി.

Read more topics: # iPhone with latest technology
iPhone with latest technology

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES