ഇന്ത്യയില്‍ വിപണി സജീവമായി തുടരുകയാണ്. പല കമ്പനികല്‍ക്കും ഇന്ത്യയില്‍ പണം നിക്ഷേപിക്കാന്‍ താല്‍പര്യം വര്‍ദ്ധിച്ചു വരുന്നു.
ഓണര്‍ 8സി ആണ് ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 19:9 ആസ്പെക്ട് റേഷ്യോയില്‍ 6.26 ഇഞ്ച് എച്ച്ഡി എല്‍സിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 4 ജിബി റാം 32 ജിബി സ്റ്റോറേജ്്, 4 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്.
ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. 13 എംപി പ്രൈമറി ക്യാമറ 2 എംപി സെക്കന്‍ഡറി സെന്‍സര്‍ എന്നിങ്ങനെയാണ്. 8 എംപി ഫ്രണ്ട് ക്യാമറയുമാണ്. 32 ജിബി സ്റ്റോറേജ് വാരിയന്റിന് 11,190 രൂപയും 64 ജിബി സ്റ്റോറേജ് വാരിയന്റിന് 14,250 രൂപയുമാണ് വില വരുന്നത്.