ഗൂഗിള്‍ പ്ലസ് 2019 ഏപ്രിലില്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ ഉപയോഗവും വിജയകരമായ ഈ സംവിധാനം നിലനിര്‍ത്താനുള്ള വെല്ലുവിളികളും കാരണം കൊണ്ടാണ് ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനായി ഗൂഗിള്‍ തീരുമാനിച്ചത്. 2019 ഏപ്രില്‍ 2 ഗൂഗിളിന്റെ അവസാന ദിവസമാണെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗൂഗിള്‍ പ്ലസിന്റെ ഭാഗമായതിന് ഞങ്ങള്‍ നന്ദി പ്രകടിപ്പിക്കുന്നു. നിങ്ങളുടെ ഫോട്ടോകളും മറ്റ് ഉള്ളടക്കങ്ങളും ഗൂഗിള്‍ പ്ലസിന്റെ അക്കൗണ്ടില്‍ നിന്നും എങ്ങനെ ഡൗണ്‍ലോഡ് ചെയ്യണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു', കമ്പനി ബ്ലോഗില്‍ പോസ്റ്റ് ചെയ്തു.
ഏപ്രില്‍ 2-ന് ഗൂഗിള്‍ പ്ലസിന്റെ അക്കൗണ്ടും പേജുകളും അവസാനിപ്പിക്കാന്‍ പോകുന്നതായി കമ്പനി പറഞ്ഞിരുന്നു. ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടെയുള്ള ഉപഭോക്തൃ അക്കൗണ്ടില്‍ നിന്ന് എല്ലാ ഉള്ളടക്കവും കമ്ബനി നീക്കം ചെയ്യും. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്നും പ്രധാനപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും ഡൗണ്‍ലോഡ് ചെയ്ത് സംരക്ഷിക്കാന്‍ ഗൂഗിള്‍ നിര്‍ദ്ദേശിച്ചു.
ഏപ്രില്‍ മാസത്തിന് മുന്‍പായി നിങ്ങള്‍ ഇത് ചെയ്തെന്ന് ഉറപ്പാക്കുക. ഗൂഗിള്‍ പ്ലസില്‍ ബാക്കപ്പ് ചെയ്തിരിക്കുന്ന ഫോട്ടോകളും വീഡിയോകളും ഇല്ലാതാക്കില്ല എന്ന കാര്യം ഓര്‍ക്കുക.'
ഗൂഗിള്‍ പ്ലസിന്റെ എല്ലാ അക്കൗണ്ടുകളും മറ്റും പൂര്‍ണമായി നീക്കം ചെയ്യുന്നതിനായി കുറച്ച മാസത്തെ സമയമെടുക്കും, അതുകൊണ്ടുതന്നെ ഗൂഗിള്‍ പ്ലസിന്റെ അക്കൗണ്ടില്‍ ചില ചിത്രങ്ങളും മറ്റും കാണുവാന്‍ സാധിക്കും. ഫെബ്രുവരി 4 മുതല്‍ ഗൂഗിള്‍ പ്ലസ് അക്കൗണ്ടുകള്‍ പൂര്‍ണമായും നീക്കം ചെയ്യപ്പെടും.