ഗൂഗിള്‍ ക്ലൗഡിന്റെ തലപ്പത്ത് ഇനി മലയാളി. കോട്ടയം പാമ്പടി സ്വദേശി തോമസ് കുര്യനാണ് ഗൂഗിള്‍ ക്ലൗഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ചുമതലയേല്‍ക്കാന്‍ ഒരുങ്ങുന്നത്. സിഇഒയായി നിയമനം ലഭിച്ച തോമസ് കുര്യന്‍ ജനുവരിയില്‍ സ്ഥാനമേല്‍ക്കും. 26 ന് തോമസ് കുര്യന്‍ ഗൂഗിളില്‍ പ്രവേശിക്കും.
ഡയാന്‍ ഗ്രീന്‍ സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് തോമസിനെ ഗൂഗിള്‍ ക്ലൗഡിന്റെ സിഇഒയായി കമ്പനി നിയമച്ചിരിക്കുന്നത്. ഇനി ഡയാന്‍ ഗ്രീന്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഡയറക്ടറായി തുടരും.
ഓറക്കളില്‍ 22 വര്‍ഷം ജോലി ചെയ്തതിന്റെ അനുഭവസമ്പത്തിന്റെ കരുത്തിലാണ് തോമസ് കുര്യന്‍ ഗൂഗിളിലെത്തുന്നത്. തോമസ് 1996ലാണ് ഓറക്കളില്‍ ചേര്‍ന്നത്. 2015 ല്‍ ഓറക്കളില്‍ പ്രസിഡന്റയായ അദ്ദേഹം പ്രോഡക്ട് ഡവലപ്മെന്റ് തലവനായിരിക്ക സെപ്റ്റംബറിലാണ് സ്ഥാനമൊഴിഞ്ഞത്.