Latest News

വാട്ട്സ്ആപ്പുമായി സഹകരിച്ച് ജിയോമാര്‍ട്ട്

Malayalilife
വാട്ട്സ്ആപ്പുമായി സഹകരിച്ച് ജിയോമാര്‍ട്ട്

മുകേഷ് അംബാനിയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാര്‍ട്ട്, ആമസോണിന്റെയും വാള്‍മാര്‍ട്ടിന്റെയും ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ടുമായി  വമ്പന്‍ പോരാട്ടത്തിന്. ഓണ്‍ലൈന്‍ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിനായി ജനപ്രിയ ആപ്പായ വാട്ട്സ്ആപ്പുമായി സഹകരിക്കാനാണ് ജിയോ (ഖശീ) ഒരുങ്ങുന്നത്. ഇതിലൂടെ പലചരക്ക് സാധനങ്ങളും പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും ഓര്‍ഡര്‍ ചെയ്യാനാവും. അംബാനിയുടെ ഇരട്ട മക്കളായ ആകാശും ഇഷയും മെറ്റയുടെ രണ്ടാം പതിപ്പായ ഫ്യൂവല്‍ ഫോര്‍ ഇന്ത്യ ഇവന്റില്‍ ഓര്‍ഡറിംഗിന്റെ പ്രിവ്യൂ നല്‍കി.

വാട്ട്‌സ്ആപ്പ് വഴി പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ പുതിയ 'ടാപ്പ് ആന്‍ഡ് ചാറ്റ്' ഓപ്ഷന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഡെലിവറി സൗജന്യമാണ്. കൂടാതെ മിനിമം ഓര്‍ഡര്‍ മൂല്യം ഇല്ല. ഉപഭോക്താവിന് അവരുടെ ഷോപ്പിംഗ് കാര്‍ട്ടുകള്‍ ആപ്പില്‍ നിറയ്ക്കാനും ജിയോ വഴിയോ ക്യാഷ് ഓണ്‍ ഡെലിവറിയായോ പണമടയ്ക്കാം. ഇപ്പോള്‍ മെറ്റാ എന്നറിയപ്പെടുന്ന ഫേസ്ബുക്ക്, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍, ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോമുകളില്‍ 9.99 ശതമാനത്തിന് 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. റിലയന്‍സിന്റെ നെറ്റ്വര്‍ക്കിലുള്ള 400 ദശലക്ഷത്തിലധികം വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെയും അര ദശലക്ഷം റീട്ടെയിലര്‍മാരെയും ബന്ധിപ്പിക്കുന്നതിനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. ഏറ്റവും വലിയ ബ്രിക്ക് ആന്‍ഡ് മോര്‍ട്ടാര്‍ സ്റ്റോര്‍ ശൃംഖലയായ റിലയന്‍സ് റീട്ടെയിലിന്റെ നെറ്റ്വര്‍ക്ക് ഉപയോഗിച്ചാണ് ഓര്‍ഡറുകള്‍ നടപ്പിലാക്കുന്നത്.

കൂടാതെ, റിലയന്‍സ് ജിയോയുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാം. ഇത് ഉപഭോക്താക്കള്‍ക്ക് മുമ്പെങ്ങുമില്ലാത്ത വിധം സൗകര്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വാട്ട്‌സ്ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്നതിനുള്ള എന്‍ഡ്-ടു-എന്‍ഡ് അനുഭവവും പേയ്‌മെന്റുകള്‍ നടത്താനുള്ള കഴിവും ദശലക്ഷക്കണക്കിന് ജിയോ സബ്‌സ്‌ക്രൈബര്‍മാരുടെ ജീവിതം എങ്ങനെ കൂടുതല്‍ സൗകര്യപ്രദമാക്കും എന്നത് വളരെ ആവേശകരമാണെന്ന് ആകാശ് പറഞ്ഞു. പഴങ്ങളും പച്ചക്കറികളും മുതല്‍ ധാന്യങ്ങള്‍, ടൂത്ത്‌പേസ്റ്റ്, പന്നര്‍, ചെറുപയര്‍ മാവ് തുടങ്ങിയ പാചക സാധനങ്ങള്‍ വരെ ജിയോമാര്‍ട്ട് വാട്ട്‌സ്ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യാം.

Read more topics: # geomart collaborate with whatsapp
geomart collaborate with whatsapp

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES