ഫ്‌ലിപ്കാര്‍ട്ടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് മേളയായ 'ബിഗ് ബില്യണ്‍ ഡെയ്‌സ്' അടുത്ത മാസം ആരംഭിക്കും. ഒക്ടോബര്‍ 10 മുതല്‍ ഡിസ്‌കൗണ്ട് മേള ആരംഭിക്കുമെന്നാണ് സൂചന. ബിഗ് ബില്യണ്‍ ഡെയ്‌സ് വില്‍പ്പനക്ക് മുന്നോടിയായി കമ്പനി ഇതിനകം തന്നെ ഒരു സമര്‍പ്പിത പേജ് വെബ്‌സൈറ്റില്‍ തുടങ്ങിയിട്ടുമുണ്ട്.
ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വീഡിയോ കമ്പനി തയ്യാറാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് സ്പീക്കര്‍, മറ്റ് ഇലക്ട്രോണിക് ഇലക്ട്രോണിക്‌സ് എന്നിവ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ വിവിധ ഉല്‍പ്പന്നങ്ങളില്‍ ഫ്‌ളാറ്റ് ഡിസ്‌കൌണ്ടുകള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
ഓഫറുകളുടെ വിശദാംശങ്ങള്‍ ഇനിയും ഫ്‌ലിപ്കാര്‍ട്ട് പുറത്തുവിട്ടിട്ടില്ല. അതേസമയം, ബിഗ് ബില്ല്യന്‍ ദിന വില്‍പ്പനയ്ക്കായി ഫ്‌ലിപ്കാര്‍ട്ട് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി എച്ച്ഡിഎഫ്‌സി ബാങ്കുമായി പാര്‍ട്ണര്‍ഷിപ്പില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.