Latest News

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ ഒരുങ്ങി ഫെയ്‌സ്ബുക്ക്

Malayalilife
 ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ ഒരുങ്ങി ഫെയ്‌സ്ബുക്ക്

രോഗ്യ മേഖലയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ പടര്‍ത്തുന്ന വിവരങ്ങള്‍ പ്രചരിക്കുന്നതിന് നിയന്ത്രമുണ്ടാകുമെന്ന് ഫെയ്സ്ബുക്ക്. ആരോഗ്യപരിപാലനം, പോഷകാഹാരം, ഫിറ്റ്നസ് എന്നിവ സംബന്ധിച്ച് നിരവധി തെറ്റായ വാര്‍ത്തകളും വീഡിയോകളുമാണ് ഫെയ്‌സ്ബുക്കില്‍ വരുന്നത്. 

ഇതില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഫെയ്സ്ബുക്ക്. ആരോഗ്യ പരിപാലനുവായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതിനായി അതിശയോക്തി കലര്‍ത്തിയും അത്ഭുതം നിറഞ്ഞ അവകാശവാദങ്ങള്‍ ഉന്നയിച്ചുമുള്ള പോസ്റ്റുകളാണ് പ്രധാനമായും നിയന്ത്രിക്കുക എന്നാണ് സൂചന

റിപ്പോര്‍ട്ട് അനുസരിച്ച് ഫെയ്സ്ബുക്ക് രണ്ട് വിഭാഗങ്ങളായാണ് ഇത്തരം പോസ്റ്റുകളെ നിരീക്ഷിക്കുന്നത്. ആദ്യത്തേത് തെറ്റിദ്ധാരണ പടര്‍ത്തുന്നതും അതിശയോക്തി കലര്‍ന്നതുമായ പോസ്റ്റുകളാണ്.

രണ്ടാമത്തേത് ആരോഗ്യപരമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പോസ്റ്റുകളാണ്. കാന്‍സര്‍ മാറ്റാം, ശരീരഭാരം കുറയ്ക്കാം എന്നെല്ലാം അവകാശപ്പെട്ടുള്ള മരുന്നുകളുടെ പ്രചാരണം ആണ് ഈ വിഭാഗത്തില്‍ പെടുന്നത്.

ഇത്തരത്തിലുള്ള ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും വ്യാജ അവകാശവാദങ്ങളും പരത്തുന്ന ഉള്ളടക്കങ്ങള്‍ ഫെയ്സ്ബുക്ക് പേജുകളില്‍ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം അത് ആ പേജില്‍ നിന്നുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകളെ ബാധിക്കുമെന്നും ഫെയ്സ്ബുക്ക് പറയുന്നു.

facebook sicracking down hoax medical facebook posts and pages

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക