ഫെയ്‌സ്ബുക്ക് പലതരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്ന സമയമാിപ്പോള്‍. സെന്‍സേഷണല്‍ ഉള്ളടക്കമുള്ള പോസ്റ്റുകള്‍ക്ക് വിലക്കിടാനൊരുങ്ങി ഫേസ്ബുക്ക്. വൈറല്‍ പോസ്റ്റുകള്‍ക്കും ഫേസ്ബുക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതു പ്രമാണിച്ച് ന്യൂസ് ഫീഡ് അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുമെന്നും ഫേസ്ബുക്ക് സി.ഇ.ഒ സക്കര്‍ബര്‍ഗ് അറിയിച്ചു. ഫേസ്ബുക്ക് ഉള്ളടക്കത്തില്‍ നിരവധിമാറ്റങ്ങള്‍കൊണ്ടുവരാന്‍ ഫേസ്ബുക്ക് പദ്ധതി ഇടുന്നുണ്ടെന്നും, ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു സ്വതന്ത്ര കമ്മിറ്റിയെ നിയോഗിക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
'സെന്‍സേഷണല്‍ ഉള്ളടക്കമുള്ള പോസ്റ്റുകളില്‍ ഇടപെടലുകള്‍ നടത്താന്‍ ഉപയോക്താക്കള്‍ക്ക് താല്പര്യം കൂടുതലാണ്. ഞങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്റേര്‍ഡുകള്‍ നിരോധിച്ചിരിക്കുന്ന ഉള്ളടക്കത്തോട് പലപ്പോഴും ആളുകള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ നിയന്ത്രണം വരുത്തുമെന്ന് സക്കര്‍ബര്‍ഗ് മാധ്യമങ്ങളോട് പറഞ്ഞു. ഉള്ളടക്കത്തെ സംബന്ധിച്ചുള്ള കൂടുതല്‍ തീരുമാനങ്ങള്‍ ഉപഭോക്താക്കളെക്കൂടി അറിയിക്കുന്ന തരത്തിലേക്ക് മാറ്റുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.