ലോകത്തിലെ ഒന്നാംനമ്പര്‍ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സാപ്പ് വിടപറയുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.
പൂര്‍ണമായ വിടപറയലല്ലെങ്കില്‍ പോലും സ്വകാര്യവിവരങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്ന ആക്ഷേപം നേരിട്ട ഫേസ്ബുക്കിന്റെ മെസഞ്ചറിലേക്ക് വാട്ട്സാപ്പിനെ ലയിപ്പിക്കാനുള്ള നീക്കമാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് അണിയറയില്‍ നടത്തുന്നത്. അതീവ സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ലയനമാകും ഇതെന്നാണ് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം.
വാട്സാപ്പില്‍ നിന്ന് മെസഞ്ചറിലേക്കും മെസഞ്ചറില്‍ നിന്ന് വാട്സാപ്പിലേക്കും കൂടാതെ ഇന്‍സ്റ്റാഗ്രാമിലേക്കും മെസേജുകള്‍ കൈമാറാനാകുന്ന തരത്തിലുള്ള മാറ്റമാകും വരുക. ഇതോടെ നമ്മുടെസ്വകാര്യ വിവരങ്ങള്‍ ഒന്നും തന്നെ ആര്‍ക്കും ചോര്‍ത്തിക്കൊടുക്കില്ലെന്ന വാട്സാപ്പിന്റെ പ്രതിജ്ഞ തെറ്റുകയും ചെയ്യും.ഫേബുക്കിന്റെ നിലവിലെ പ്രതിസന്ധികള്‍ തരണം ചെയ്യാനാണ് മെസേജുകള്‍ ആപ്ലിക്കേഷനുകളില്‍ പരസ്പരം കൈമാറാനാകുന്ന തരത്തിലുള്ള മെസേജിംഗ് സംവിധാനം കൊണ്ടു വരാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആസൂത്രണം ചെയ്യുന്നത്
വാട്സാപ്പ് വന്നതോടെ നിര്‍ജ്ജിവമായ മെസഞ്ചറിനേയും ഇന്‍സ്റ്റാഗ്രാമിനേയും വാട്സാപ്പിനെക്കൊണ്ടു തന്നെ സജീവമാക്കാനാണ് ഉദ്ദേശ്യം. മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ എണ്ണം കുത്തനെ കൂട്ടുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. എന്നാല്‍ ഇത് സംഭവിച്ചാല്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷയ്ക്ക് എന്തു സംഭവിക്കാമെന്നന്ന കാര്യത്തില്‍് ടെക് വിദഗ്ധര്‍ക്കും വ്യക്തതയില്ല.
മൂന്നു മെസേജിങ് സര്‍വീസുകളും ബന്ധിപ്പിച്ചാല്‍ വിലയേറിയ വന്‍ ഡേറ്റാ ബേസ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം അവസാനത്തോടെ തന്നെ സക്കര്‍ബര്‍ഗിന്റെ രഹസ്യ പദ്ധതി നടപ്പിലാക്കുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഞെട്ടിക്കുന്ന ഇത്തരം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് വേണ്ട് സുരക്ഷ മറ്റ് രണ്ട് സംവിധാനങ്ങളിലും കൊണ്ടു വരാനാകുമെന്ന അവകാശ വാദമാണ് ഫേസ്ബുക്ക് പറയുന്നത്.