ഫോണുകള്‍ ഹാങ്ങ് ആകുന്നതും അതുമായി വരുന്ന പല പ്രശ്‌നങ്ങളും പലരീതിയിലും കാണുന്നതാണ്. എന്താണ് അതിന്റെ പരിഹാരം എന്ത് എന്ന് തേടുന്നവര്‍ക്കായി പുതിയ മാതൃക പുറത്തിറക്കി ഫോണ്‍ കമ്പിനികള്‍. കുട്ടികള്‍ഫോണുകളെടുത്തു കളിച്ചു അത്‌കൊണ്ട് ഫോണ്‍ ചീത്തയായി എന്ന് പറയുന്നവരാണ് എല്ലാവരും അത്തരത്തിലുള്ളവര്‍ക്ക് മുന്നറീപ്പ് നല്‍ക്കുക്കുന്നതാണ് പുതുതായി പുറത്ത് വരുന്ന ആപ്പുകള്‍.
പതിമൂന്നോളം പ്രധാന ഗെയിം ആപ്പുകള്‍ ഫോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഇഎസ്ഇടി ഗവേഷകന്‍ ലൂക്കസ് സ്റ്റെഫന്‍കോയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഈ ആപ്പുകള്‍ പിന്നീട് ഗൂഗിള്‍ നീക്കം ചെയ്തു. ലൂക്കസ് സ്റ്റെഫന്‍കോ ട്വിറ്റര്‍ വഴിയാണ് ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.
സിറ്റി ട്രാഫിക്ക് മോട്ടോ റൈസിംഗ്, ഹൈപ്പര്‍ കാര്‍ ഡ്രൈവിംഗ് അടക്കമുള്ള പ്രധാന ഗെയിം ആപ്പുകള്‍ ഈ ലിസ്റ്റില്‍ ഉണ്ട്. ഈ ആപ്പുകള്‍ പ്ലേസ്റ്റോറിന്റെ ട്രെന്റിംഗ് ലിസ്റ്റിലുണ്ട്. ഈ ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ ഫോണുകള്‍ പലപ്പോഴും തകരുന്നതായി അനുഭവമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.