ജനകീയമായ ആപ്പിള്‍ പ്രൊഡക്ടുകളില്‍ ഉടച്ച് വാര്‍ക്കല്‍ നടത്താനൊരുങ്ങുന്നുവെന്ന് ആപ്പിള്‍ കോണ്‍ഫറന്‍സ് വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഐട്യൂണും ആപ്പിള്‍ ലൈബ്രറിയും റദ്ദാക്കാന്‍ പോവുകയാണ്. ഐഫോണിന് ഡാര്‍ക്ക് മോഡ് തുടങ്ങാനും പദ്ധതിയുണ്ട്. ഐഒഎസ് 13ല്‍ ഞെട്ടിക്കുന്ന സവിശേഷതകളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. ആപ്പിള്‍ വാച്ചിന് പ്രത്യേക ഐവാച്ച് സോഫ്റ്റ് വെയര്‍ വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ ആപ്പിളിനെ ആധുനികവല്‍ക്കരിക്കുന്നതിനായി വിപ്ലവകരമായ പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കാന്‍ പോകുന്നത്.
ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപേര്‍സ് കോണ്‍ഫറന്‍സ് ഇന്നലെ കാലിഫോര്‍ണിയയില്‍ ആരംഭിച്ച വേളയിലാണ് പുതിയ നീക്കങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്ത ഐഫോണ്‍ പതിപ്പിനെക്കുറിച്ചുള്ള ഏര്‍ലി പ്രിവ്യൂ ഈ കോണ്‍ഫറന്‍സില്‍ വച്ച് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. 18 വര്‍ഷം പഴക്കമുള്ള തങ്ങളുടെ മ്യൂസിക് ലൈബ്രറിയായ ഐട്യൂണ്‍സ് റദ്ദാക്കുമെന്ന അഭ്യൂഹം കഴിഞ്ഞ കുറേ മാസങ്ങളായി ഉയര്‍ന്ന് വന്നിരുന്നു. ഇതിന് പകരമായി ആപ്പിള്‍ മ്യൂസിക്ക്, ആപ്പിള്‍ പോഡ്കാസ്റ്റ്, ആപ്പിള്‍ ടിവി എന്നിങ്ങനെ മൂന്ന് പുതിയ എന്റര്‍ടെയ്‌ന്മെന്റ് ആപ്പുകളാണ് നിലവില്‍ വരാന്‍ പോകുന്നത്.
സോംഗുകള്‍ ഡൗണ്‍ലോഡ് ചെയ്താലോ വാങ്ങിയാലോ അല്ലെങ്കില്‍ സിഡിയില്‍ നിന്നും എടുത്താലോ നിങ്ങള്‍ക്ക് നിലവിലുള്ള മ്യൂസിക്ക് എല്ലാം ആക്‌സസ് ചെയ്യാനാവുമെന്നാണ് ആപ്പിള്‍ ഉറപ്പേകുന്നത്. ഉപയോക്താക്കള്‍ ഐട്യൂണ്‍സില്‍ നിന്നും പ്രതീക്ഷിക്കുന്ന എല്ലാ ഫീച്ചറുകളും പുതിയ സിസ്റ്റത്തില്‍ അടങ്ങിയിരിക്കുമെന്നാണ് ആപ്പിള്‍ വാഗ്ദാനമേകുന്നത്. ഇതിന് പുറമെ പുതിയ സിസ്റ്റത്തിലൂടെ ഇവ വളരെ വേഗത്തില്‍ ലഭിക്കുകയും ചെയ്യും. ഐഫോണിനായി ഡാര്‍ക്ക് മോഡ് ലോഞ്ച് ചെയ്യുന്നുവെന്നതും വളരെക്കാലമായി പ്രചരിക്കുന്ന അഭ്യൂഹങ്ങളിലൊന്നായിരുന്നു. പുതിയ പ്രഖ്യാപനത്തിലൂടെ ആപ്പിള്‍ അതും സ്ഥിരീകരിച്ചിട്ടുണ്ട്.
ഐഒഎസ് 13 സഹിതമുള്ള പുതിയ ഓപ്ഷന്‍ വരുന്നുവെന്ന് ആപ്പിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് വളരെ വേഗത്തിലുള്ള ഡൗണ്‍ലോഡ് സ്പീഡും സ്മാര്‍ട്ടര്‍ ടാസ്‌ക് റിമൈന്‍ഡറുകളും അള്‍ട്രാ ഫാസ്റ്റ് ടൈപ്പിംഗിന് അനുവദിക്കുന്ന പുതിയ കീബോര്‍ഡും മെയില്‍ അപ്‌ഡേററുകളും നോട്‌സുകളും സഫാരിയുമുണ്ടായിരിക്കും. തങ്ങളുടെ പുതിയ സ്ട്രീമിങ് സര്‍വീസുകളെക്കുറിച്ചും തങ്ങളുടെ ഡിവൈസുകള്‍ക്കുള്ള പുതിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളെക്കുറിച്ചുംവിശദാംശങ്ങളും ഇന്നലെ ആരംഭിച്ച കോണ്‍ഫറന്‍സിലൂടെ ആപ്പിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഗൂഗിളിലും ഫേസ്ബുക്കിലും ഇപ്പോള്‍ തന്നെ നിലവിലുള്ള സെക്യൂരിറ്റി ഫീച്ചറുകള്‍ക്ക് സമാനമായ ഫീച്ചറുകള്‍ പ്രാബല്യത്തില്‍ വരുത്തുന്നുവെന്ന ശ്രദ്ധേയമായ പ്രസ്താവനയും ആപ്പിള്‍ കോണ്‍ഫറന്‍സില്‍ ഉണ്ടായിട്ടുണ്ട. സൈന്‍ ഇന്‍ വിത്ത് ആപ്പിള്‍ ടൂള്‍ ഇത്തരത്തിലുള്ള ഒന്നാണ്. ഫേസ്‌ഐഡി ഉപോഗിച്ച് നിങ്ങളുടെ ഐഡന്റിറ്റിയുടെ വിശ്വസനീയത ഇതിലൂടെ വര്‍ധിപ്പിക്കാനാവും. ഇതിനായി യാതൊരു വിധത്തിലുമുള്ള വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.ആപ്പിള്‍ വാച്ചില്‍ ആപ്പ് സ്റ്റോര്‍ വരുന്നുവെന്നതും എടുത്ത് പറയാവുന്ന നേട്ടമാണ്.
വാച്ചിലേക്ക് ഇതിലൂടെ ഇതാദ്യമായി ആപ്പുകള്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ യൂസര്‍മാര്‍ക്ക് സാധിക്കും. സൈക്കില്‍ ട്രാക്കര്‍ എന്ന പുതിയ പിരിയോഡിക് ട്രാക്കിങ് ആപ് ആരംഭിക്കാനും ആപ്പിളിന് പദ്ധതിയുണ്ട്. കോണ്‍ഫറന്‍സിന് ആരംഭം കുറിച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക് ആപ്പിള്‍ ആര്‍കേഡ്, ആപ്പിള്‍ കാര്‍ഡ്, ആപ്പിള്‍ ടിവി എന്നിവയെക്കുറിച്ചുള്ള നിര്‍ണായക പ്രഖ്യാപനം നടത്തിയിരുന്നു. എല്ലാ പ്രായത്തിലുള്ളവര്‍ക്കുമായി ബാറ്റില്‍സ്റ്റാര്‍ ഗലാക്ടിക ക്രിയേറ്റര്‍ റോന്‍ മൂര്‍ പ്രൊഡ്യൂസ് ചെയ്യുന്ന പുതിയ സീരീസ് ആരംഭിക്കുന്നുവെന്നും കുക്ക് വെളിപ്പെടുത്തിയിട്ടുണ്ട്.