Latest News

ഐഫോൺ 13 മിനി മുതൽ പ്രൊ മാക്‌സ് വരെ നാല് പതിപ്പുകൾ; മിനിക്ക് വില 69,990 വരുമ്പോൾ പ്രൊമാക്‌സിന് 1,29,900 വരെ; ആദ്യമായി പിങ്ക് കളറും മുൻ മോഡലിനെക്കാൾ രണ്ടര മണിക്കൂർ ബാറ്ററി ലൈഫും; ഡിസൈനിലും ഹാർഡ് വെയർ, സോഫ്റ്റ് വെയർ സംവിധാനങ്ങളിലും നിരവധി മാറ്റങ്ങളുമായി ഐഫോൺ 13 അവതരിപ്പിച്ച് ആപ്പിൾ

Malayalilife
topbanner
ഐഫോൺ 13 മിനി മുതൽ പ്രൊ മാക്‌സ് വരെ നാല് പതിപ്പുകൾ; മിനിക്ക് വില 69,990 വരുമ്പോൾ പ്രൊമാക്‌സിന് 1,29,900 വരെ; ആദ്യമായി പിങ്ക് കളറും മുൻ മോഡലിനെക്കാൾ രണ്ടര മണിക്കൂർ ബാറ്ററി ലൈഫും; ഡിസൈനിലും ഹാർഡ് വെയർ, സോഫ്റ്റ് വെയർ സംവിധാനങ്ങളിലും നിരവധി മാറ്റങ്ങളുമായി ഐഫോൺ 13 അവതരിപ്പിച്ച് ആപ്പിൾ

ന്യൂയോർക്ക്: കാത്തിരിപ്പിനും പ്രതീക്ഷകൾക്കുമൊടുവിൽ ഐഫോൺ 13 പതിപ്പ് പുറത്തിറക്കി ആപ്പിൾ.നാല് പതിപ്പുകളുടെ ഒരു സീരീസായാണ് ആപ്പിൾ ഐപോൺ 13 അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമായി പിങ്ക് നിറവും കഴിഞ്ഞ മോഡലിനേക്കാൾ രണ്ടര മണിക്കൂർ അധികം ബാറ്ററി ലൈഫും ഉൾപ്പടെ ഡിസൈനിലും ഹാർഡ് വെയർ, സോഫ്റ്റ് വെയർ സംവിധാനങ്ങളിലും നിരവധി മാറ്റങ്ങളുമായാണ് പുതിയ ഉത്പന്നങ്ങൾ എത്തിയിരിക്കുന്നത്. ഡിസ്‌പ്ലേ, ബാറ്ററി, ക്യാമറ എന്നിലയിൽ പതിവുപോലെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

ഐഫോൺ 13 മിനി, ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്‌സ് എന്നിങ്ങനെ നാല് പതിപ്പുകളാണ് ഐഫോൺ 13 പരമ്പരയിലുള്ളത്.വിലയിൽ വരുന്ന മാറ്റത്തിനൊപ്പം തന്നെ കാര്യമായ വ്യത്യാസവും ഒരോ മോഡലിലും കാണാവുന്നതാണ്.


ഐഫോൺ 13 മിനി / ഐഫോൺ 13

ഈ രണ്ട് ഫോണുകൾക്കും ഒരു പോലെയുള്ള ഡിസൈനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡ്യുവൽ ക്യാമറ സ്മാർട്‌ഫോണുകളാണിത്. പിൻഭാഗത്തെ ക്യാമറ മോഡ്യൂളിൽ ക്യാമറകൾ ചെരിച്ചാണ് സ്ഥാപിച്ചിട്ടുള്ളത്. ഐഫോൺ 12 ൽ ഇത് ഒന്നിന് ലംബമായാണ് സ്ഥാപിച്ചിരുന്നത്.

സെറാമിക് ഷീൽഡ് സംരക്ഷണത്തോടുകൂടിയുള്ളതാണ് ഐഫോൺ 13 ഫോണുകളിലെ സൂപ്പർ റെറ്റിന എച്ച്ഡിആർ ഡിസ്‌പ്ലേ. ഐപി 68 വാട്ടർ റസിസ്റ്റന്റാണ്. പിങ്ക്, നീല, കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക. ഐഫോൺ 12 നേക്കാൾ ഡിസ്‌പ്ലേയിലെ നോച്ചിന്റെ വലിപ്പം കുറച്ച് കൂടുതൽ സ്‌ക്രീൻ ഏരിയ നൽകിയിട്ടുണ്ട്. വർധിച്ച ബ്രൈറ്റ്‌നസും മികച്ച റിഫ്രഷ് റേറ്റും സ്‌ക്രീൻ നൽകുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.

എ15 ബയോണിക് ചിപ്പിന്റെ പിൻബലത്തിൽ മികച്ച പ്രവർത്തന വേഗവും, ബാറ്ററി ക്ഷമതയും ആപ്പിൾ ഉറപ്പുനൽകുന്നുണ്ട്.മെച്ചപ്പെടുത്തിയ ഡ്യുവൽ ക്യാമറ സംവിധാനത്തിൽ എഫ് 1.6 അപ്പേർച്ചറുള്ള 12 എംപി വൈഡ് ക്യാമറ. എഫ് 2.4 അപ്പേർച്ചറിൽ 12 എംപി അൾട്രാ വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നു.

വീഡിയോ റെക്കോർഡിങിനിടെ ഒന്നിലധികം സബ്ജക്ടുകളെ മാറി മാറി ഫോക്കസ് ചെയ്യാനും, ചലിച്ചുകൊണ്ടിരിക്കുന്ന സബ്ജക്ടിൽ വ്യക്തതയോടെ ഫോക്കസ് നിലനിർത്താനും സാധിക്കുന്ന പുതിയ സിനിമാറ്റിക് മോഡ് ഐഫോൺ 13 ക്യാമറയിലെ പുതുമ.
5ജി സൗകര്യം,

ഐഫോൺ മിനിയിൽ ഐഫോൺ 12 നേക്കാൾ 1.5 മണിക്കൂർ അധികവും, ഐഫോൺ 13 ൽ 2.5 മണിക്കൂർ അധികവും ഊർജ ക്ഷമത ആപ്പിൾ ഉറപ്പുനൽകുന്നു.128 ജിബി, 256 ജിബി. 512 ജിബി സ്റ്റോരേജ് ഓപ്ഷനുകളിലാണ് ഫോണുകൾ വിപണിയിലെത്തുക.ഇന്ത്യയിൽ ഐഫോൺ 13 മിനിക്ക് 69,990 രൂപയും ഐഫോൺ 13ന് 79,990 രൂപയുമാണ് വില വരിക

ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്‌സ്

ട്രിപ്പിൾ ക്യാമറ സംവിധാനത്തോടെയാണ് ഐഫോൺ 13 ന്റെ പ്രോ പതിപ്പുകൾ എത്തിയിരിക്കുന്നത്. സർജിക്കൽ ഗ്രേഡ് സ്റ്റെയ്ൻലെസ് സ്റ്റീലിൽ നിർമ്മിതമായ ഫോൺ ഗ്രാഫൈറ്റ്, ഗോൾഡ്, സിൽവർ, സിൽവർ ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളിൽ വിപണിയിലെത്തും.
സെറാമിക് ഷീൽഡ് സംരക്ഷണത്തോടുകൂടിയുള്ള ഫോണിന് ഐപി 68 വാട്ടർ റെസിസ്റ്റൻസുണ്ട്. മാഗ്‌സേഫ് ചാർജിങ് പിന്തുണയ്ക്കും.

ഗ്രാഫിക്‌സ് പ്രൊസസിങ് മുൻ പതിപ്പിനേക്കാൾ 50 ശതമാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ റെറ്റിന എക്‌സിഡി ആർ ഡിസ്‌പ്ലേയിൽ 1000 നിറ്റ്‌സ് ഉയർന്ന ബ്രൈറ്റ്‌നസ് ലഭിക്കും. ഉപയോഗത്തിനനുസരിച്ച് റിഫ്രഷ് റേറ്റ് ക്രമീകരിക്കപ്പെടുന്ന പ്രോ മോഷൻ ഫീച്ചറും ഐഫോൺ 13 പ്രോ പതിപ്പുകളുടെ സവിശേഷതയാണ്.

3 ത ഒപ്റ്റിക്കൽ സൂം സൗകര്യമുള്ള 77എംഎം ടെലിഫോട്ടോ ക്യാമറ. എഫ് 1.8 അപ്പർച്ചർ, ഓട്ടോ ഫോക്കസ് സൗകര്യമുള്ള അൾട്രാവൈഡ് ക്യാമറ, എഫ് 1.5 അപ്പേർച്ചറിലുള്ള വൈഡ് ക്യാമറ എന്നിവടയാണ് ഐഫോൺ 13 പ്രോ ഫോണുകളിലുള്ളത്.
ഐഫോൺ 13 പ്രോയ്ക്ക് ഇന്ത്യയിൽ 1,19,900 രൂപയും ഐഫോൺ പ്രോ മാക്സിന് 1,29,900 രൂപയും വിലവരും

ഇതിനൊപ്പമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ആപ്പിൾ വാച്ചും ഐപാഡും കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

നാല് നിറങ്ങളിൽ ഐപാഡ് മിനി

പുതിയ അപ്‌ഡേറ്റുകളുമായാണ് ഐപാഡ് മിനി അവതരിപ്പിച്ചത്.അലൂമിനിയം ബോഡിയിൽ നാല് നിറങ്ങളിലാണ് ഐപാഡ് മിനി പുറത്തിറങ്ങുക.8.3 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ വലിയ സ്‌ക്രീൻ ഏരിയ നൽകിയിരിക്കുന്നു. അതിനായി ഐപാഡിന് വലത് വശത്ത് മുകളിലേക്ക് ടച്ച് ഐഡി മാറ്റി സ്ഥാപിച്ചു. ടൈപ്പ് സി കണക്റ്റിവിറ്റിയിലൂടെയുള്ള അതിവേഗ ഡാറ്റാ കൈമാറ്റവും 5ജി കണക്റ്റിവിറ്റിയും ഐപാഡ് മിനിയിലുണ്ടാവും.

എഫ് 1.8 അപ്പേർച്ചറിൽ 12 എംപി റിയർ ക്യാമറയും 12 2ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 12 എംപി അൾട്രാ വൈഡ് ക്യാമറ സെൽഫി ക്യാമറയുമാ് ഐപാഡ് മിനിക്കുള്ളത്. ഇതിൽ ഐപാഡ് പെൻസിൽ ഉപയോഗിക്കാൻ സാധിക്കും. എക്‌സ്റ്റേണൽ കീബോർഡ്, വിവിധ നിറങ്ങളിലുള്ള ബാക്ക് കവറുകൾ എന്നിവ ഐപാഡ് മിനിക്കൊപ്പം ലഭ്യമാണ്. 499 ഡോളർ (36773 രൂപ) ആണ് വില.

കനം കുറച്ച് വലിപ്പം കൂട്ടി ആപ്പിൾ വാച്ച്

നൂറ് ശതമാനം പുനരുപയോഗം ചെയ്ത അലൂമിനിയത്തിൽ നിർമ്മിതമായ പുതിയ ആപ്പിൾ വാച്ച് സീരീസ് 7 ഏറെ പുതുമകളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്‌ക്രീൻ വലിപ്പം 20 ശതമാനം വർധിപ്പിക്കുകയും കനം 40 ശതമാനം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.70 % കൂടുതൽ ബ്രൈറ്റ്‌നെസ് ആപ്പിൾ വാച്ച് സീരീസ് 7 വാഗ്ദാനം ചെയ്യുന്നു.



കായിക പ്രകടനങ്ങൾക്കിടെ വളരെ എളുപ്പം ഉപയോഗിക്കാൻ സാധിക്കും വിധം യൂസർ ഇന്റർഫേയ്‌സ് മെച്ചപ്പെടുത്തി. പുതിയ വാച്ച് ഫെയ്‌സുകൾ ഉൾപ്പെടുത്തി. വലിയ സ്‌ക്രീൻ കൂടുതൽ ഡാറ്റ പ്രദർശിപ്പിക്കാൻ സഹായിക്കും. ക്രാക്ക് റിസിസ്റ്റന്റ് ഫ്രണ്ട് ക്രിസ്റ്റൽ സംരക്ഷണം.

ഐപി6എക്‌സ് ഡസ്റ്റ് റസിസ്റ്റന്റ്, ഐപി 68 വാട്ടർ റെസിസ്റ്റൻസ് എന്നിവയിലൂടെ ഡ്യൂറബിലിറ്റി വർധിപ്പിച്ചു.ആപ്പിൾ വാച്ചിലെ റൗണ്ടഡ് കോർണർ ഒഴിവാക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. വിവിധങ്ങളായ വാച്ച് സ്ട്രാപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്. 399 ഡോളറാണ് (29403 രൂപ)ഇതിന് വില.

Read more topics: # apple iphone 13 series
apple iphone 13 series

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES