Latest News

 5.7 കോടി ഉപയോക്താക്കള്‍ എയര്‍ടെല്ലിനോട് വിടപറഞ്ഞതായി കണക്കുകള്‍ 

Malayalilife
 5.7 കോടി ഉപയോക്താക്കള്‍ എയര്‍ടെല്ലിനോട് വിടപറഞ്ഞതായി കണക്കുകള്‍ 

ഭാരതി എയര്‍ടെല്ലിന് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മാത്രം 5.7 കോടി ഉപയോക്താക്കളെ നഷ്ടമായി. കമ്പനി തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ അനുസരിച്ച് 28.42 ഉപയോക്താക്കളാണ് ഇന്ത്യയില്‍ എയര്‍ടെല്ലിനുള്ളത്. ട്രായുടെ കണക്കനുസരിച്ച് 34.1 കോടി മൊബൈല്‍ ഉപയോക്താക്കളാണ് നവംബര്‍ അവസാനം എയര്‍ടെല്ലിനുണ്ടായിരുന്നത്. 

ഡിസംബര്‍ അവസാനത്തോടെ ഏകദേശം 5.7 കോടി ഉപയോക്താക്കള്‍ എയര്‍ടെല്ലിനോട് വിടപറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ആകെ വരിക്കാരുടെ കാര്യത്തില്‍ ജിയോയും എയര്‍ടെല്ലും തമ്മിലുള്ള വ്യത്യാസം ചെറുതായി.  28 കോടി ഉപയോക്താക്കളാണ് ഡിസംബര്‍ അന്ത്യത്തില്‍ ജിയോയ്ക്കുണ്ടായിരുന്നത്.

4ജി ഉപയോക്താക്കളുടെ കാര്യത്തില്‍ എയര്‍ടെല്ലിനെ സംബന്ധിച്ചിടത്തോളം പുരോഗതിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ പാദത്തിന്റെ അവസാനം 7.71 കോടി 4ജി ഉപയോക്താക്കളാണ് എയര്‍ടെല്ലിന് ഉണ്ടായിരുന്നത്. എന്നാല്‍ ജിയോയുടേത് 4ജി വരിക്കാര്‍ മാത്രമാണ്. എയര്‍ടെല്ലിന്റേത് 4ജി, 3ജി, 2ജി വരിക്കാരും ഉള്‍പ്പെടുന്നതാണ്.

airtel-loses-5-7-crore-mobile-customers-company-out-the-information

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES