Latest News

വാട്സാപ്പും ഫേസ്‌ബുക്കും ട്വിറ്ററും നാളെ മുതല്‍ ഇന്ത്യയില്‍ ലഭ്യമല്ല

Malayalilife
വാട്സാപ്പും ഫേസ്‌ബുക്കും ട്വിറ്ററും നാളെ മുതല്‍ ഇന്ത്യയില്‍ ലഭ്യമല്ല

മൂന്നുമാസ കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഫേസ്‌ബുക്കിനും വാട്‌സാപ്പിനും ട്വിറ്ററിനും ഇത് ഇന്ത്യയിലെ പരീക്ഷണകാലമാണ്. ഫെബ്രുവരി 25 നാണ് കേന്ദ്രസര്‍ക്കാര്‍ ഈ സോഷ്യല്‍ മീഡിയ കമ്ബനികള്‍ക്ക് മൂന്നുമാസ സമയം നല്‍കിയതെങ്കിലും, ആരും തന്നെ പുതിയ ചട്ടങ്ങള്‍ പാലിച്ചതായി റിപ്പോര്‍ട്ടില്ല. സര്‍ക്കാരിന്റെ പുതിയ ചട്ടങ്ങള്‍ പാലിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന ഫേസ്‌ബുക്കിന്റെ പ്രസ്താവന മാത്രമാണ് വന്നത്. ഇതോടെ നാളെ മുതല്‍ നാളെ മുതല്‍ വാട്‌സാപ്പ്, ഫേസ്‌ബുക്ക്, ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ ലഭ്യമായേക്കില്ലെന്ന ആശങ്ക ഉയര്‍ന്നുകഴിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ ഈ സോഷ്യല്‍ മീഡിയ കമ്ബനികള്‍ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്ന് നിലപാട് മാറ്റിയില്ലെങ്കില്‍ ഇന്ത്യയില്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ സാധിച്ചേക്കില്ല. ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിയമിക്കണമാണ് വ്യവസ്ഥ. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുക, കണ്ടന്റുകള്‍ പരിശോധിക്കുക, വേണ്ടിവന്നാല്‍ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ മാത്രമല്ല, ഒ ടി ടികള്‍ക്കും ഇത് ബാധകമാണ്.

ട്വിറ്ററിന്റെ ഇന്ത്യന്‍ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ സോഷ്യല്‍ മീഡിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. 50 ലക്ഷത്തിന് മേലേയാണ് കൂവിന്റെ ഉപയോക്താക്കള്‍. റസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍, ദി ചീഫ് കംപ്ലയന്‍സ് ഓഫീസര്‍, നോഡല്‍ കോണ്ടാക്റ്റ് പേഴ്‌സണ്‍ എന്നിവരെയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം നിയമിക്കേണ്ടത്. ഫേസ്‌ബുക്കോ, ട്വിറ്ററോ, വാട്‌സപ്പോ ഈ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല. കൂടുതല്‍ സമയം വേണമെന്നാണ് ഈ കമ്ബനികള്‍ ആവശ്യപ്പെടുന്നത്.

WhatsApp Facebook and Twitter will not be available in India from tomorrow

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES