ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം ജൂണ്‍ 21 ഞായറാഴ്ച; കേരളത്തില്‍ ഭാഗിക ഗ്രഹണം

Malayalilife
 ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം ജൂണ്‍ 21 ഞായറാഴ്ച; കേരളത്തില്‍ ഭാഗിക ഗ്രഹണം

വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം ജൂണ്‍ 21 ഞായറാഴ്ച  ഇന്ത്യയില്‍ ദൃശ്യമാകും.  രാവിലെ 9.15ന് ആരംഭിക്കുന്ന ഗ്രഹണം ഉച്ചയ്ക്ക് 12.10ന് പാരമ്യത്തിലെത്തും. ശേഷം  3.04 ഓടെ ഗ്രഹണം അവസാനിക്കും.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ രീതിയിലാകും ആറു മണിക്കൂര്‍ നീണ്ട ഗ്രഹണം  ദൃശ്യമാകുക.വലിയ സൂര്യഗ്രഹണം  രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കാണാനാകും. എന്നാൽ കേരളമുള്‍പ്പെടെ സംസ്ഥാനങ്ങളില്‍ ഭാഗിക സൂര്യഗ്രഹണമായിരിക്കും.

ഭാഗിക ഗ്രഹണം ദൃശ്യമാകുമെന്ന് മൊറോക്കോ, മൗറിത്താനിയ എന്നിവ ഒഴികെയുള്ള അറബ് രാജ്യങ്ങളിലെല്ലാം  ദൃശ്യമാകുമെന്ന് അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പ്രതിനിധി മുഹമ്മദ് ഷൗക്കത്ത് ഔദ പറഞ്ഞു.  യുഎഇയില്‍ ഗ്രഹണം രാവിലെ 8.14 മുതല്‍ 11.12 വരെ  ദൃശ്യമാകുമെന്നാണ് യുഎഇ ബഹിരാകാശ ഏജന്‍സി അറിയിച്ചത്.  സാമൂഹിക മാധ്യമങ്ങളിലൂടെ  തത്സമയം അബുദാബി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം, ദുബായ് ആസ്‌ട്രോണമി ഗ്രൂപ്പ് എന്നിവ ഗ്രഹണ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യും.

 നഗ്‌നനേത്രങ്ങള്‍ കൊണ്ട്  ഗ്രഹണം വീക്ഷിക്കരുത് എന്നും ഗ്രഹണം വീക്ഷിക്കുന്നതിനുള്ള പ്രത്യേക ഫില്‍റ്റര്‍ ഗ്ലാസുകളിലൂടെ  വീക്ഷിക്കാം എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനായി   ലോഹ നിര്‍മിത ടെലസ്‌കോപ്പുകള്‍ മാത്രമേ ഉപയോഗിക്കാവൂ. സണ്‍ ഗ്ലാസുകള്‍, ഫോട്ടോഗ്രാഫിക് ഫിലിമുകള്‍, പോളറൈസറുകള്‍, ജെലാറ്റിന്‍ ഫില്‍റ്ററുകള്‍, സി.ഡികള്‍, സ്‌മോക്ഡ് ഗ്ലാസുകള്‍ എന്നിവയിലൂടെ ഗ്രഹണം കാണരുതെന്നുമുല്ല മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. അതേസമയം വലയഗ്രഹണം   സുഡാന്‍, യെമന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളില്‍ ദൃശ്യമാകുകയും ചെയ്യും.

This year first solar eclipse is Sunday June 21st

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES