ഡിടിഎച്ച് , കേബിള്‍ കമ്ബനികളുടെ അമിതനിരക്ക് ഈടാക്കല്‍ രീതി അവസാനിപ്പിക്കാനായി ട്രായ് പുതിയ ചട്ടങ്ങള്‍ ഈ മാസം അവസാനത്തോടെ പ്രമബല്യത്തില്‍ കൊണ്ട് വരും . ഇതുവഴി മുന്‍നിര ചാനല്‍ നെറ്റ്‌വര്‍ക്ക് നിരക്കുകള്‍ വെട്ടിക്കുറച്ചു .
ഇത് പ്രകാരം പ്രതിമാസം 130 രൂപയും നികുതിയും നല്‍കി ഇഷ്ടമുള്ള നൂറു ചാനലുകള്‍ തിരഞ്ഞെടുക്കാം . കൂടുതല്‍ ചാനലുകള്‍ ആവശ്യമെങ്കില്‍ അധിക തുക നല്കിയാല്‍ മതിയാകും . ഇത് പ്രകാരം പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കാന്‍ ഡിടിഎച്ച് ,കേബിള്‍ കമ്ബനികള്‍ക്ക് ട്രായ് നിര്‍ദേശം നല്‍കി കഴിഞ്ഞു .
അറുപത് ദിവസത്തിനകം ചാനലുകള്‍ സൗജന്യമാണോ എന്നും അതല്ലെങ്കില്‍ നിരക്ക് എത്രയെന്നും വ്യക്തമാക്കാന്‍ ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട് . തുകയ്ക്ക് അനുസരിച്ച് പ്രത്യേക പാക്കേജുകളും നിരക്കും നിശ്ചയിക്കാന്‍ വിതരണക്കാര്‍ക്ക് 180 ദിവസം സമയം അനുവദിച്ചു .
ഈ മാസം 29 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും . കൂടുതല്‍ പേ ചാനലുകളുണ്ടെങ്കില്‍ ഓരോ ചാനലിനും പ്രത്യേക നിരക്ക് വേണമെന്നും . ഇവ ഒരുമിച്ചു നല്‍കുന്നുവെങ്കില്‍ മൊത്തം ചാനലുകളുടെ തുകയില്‍ നിന്നും 15ശതമാനം കുറയാന്‍ പാടില്ലെന്നും ട്രായ് നിര്‍ദേശിക്കുന്നുണ്ട് . കൂടാതെ സാധാരണ പാക്കേജിന് പുറമേ സൗജന്യചാനലുകളുടെ ഒരു പാക്കേജ് എങ്കിലും നല്‍കണം .
ട്രായ് ചട്ടപ്രകാരം ഈടാക്കുന്ന പരമാവധി നിരക്കുകള്‍